Book Name in English : Ammukkutty Kavithakal
മനുഷ്യന് എന്നും നിശബ്ദതയോടേറ്റുമുട്ടുന്നു . ശൂന്യത ഹൃദയത്തിലങ്ങനെ നിറഞ്ഞു പെരുകുമ്പോള് പൊട്ടിപിളര്ന്ന് വിവസ്ത്രമായ ലോകത്തോട് വിളിച്ചു പറയുന്നത് എനിക്കും ചിലത് പറയാനുണ്ടെന്നാണ് . ജീവിത ദര്ശനത്തെ തന്റെ അനുഭവത്തിന്റെ സൗന്ദര്യബോധത്താല് അവിഭാജ്യമാം വിധം കാവ്യാനുഭൂതിയാക്കാന് ശ്രമിക്കുകയാണ് ഓരോ കവിതകളും . പാരിസ്ഥിതികവും ജൈവീകവും മാനുഷീകവുമായ മൂല്യസത്തയെ ഒരു സ്ത്രീയുടെ , അമ്മയുടെ കണ്ണിലൂടെ ഓര്മ്മയുടെയും അനുഭവത്തിന്റെയും ഇഴ തെറ്റാതെ ലളിതമായ് കാവ്യവത്കരിക്കുമ്പോഴും അവതരിപ്പിക്കപ്പെടുന്ന ഓരോ അനുഭവവും പിടക്കുന്ന അമ്മ മനസിനെ അനാവരണം ചെയ്യപ്പെടുകയാണ് . പ്രാപഞ്ചിക ജീവിതത്തോടുള്ള അഭിവാഞ്ജയും മനുഷ്യന്റെ സഹജമായ ശുദ്ധീകരണ മഹത്വവും ഇഴച്ചേര്ത്ത് ജീവിതത്തെ പൂരിപ്പിക്കുകയാണിവിടെ . മണ്ണ് , ജലം , വായു , മനുഷ്യന് തുടങ്ങി ഇക്കോ വൈവിധ്യങ്ങള് നിറഞ്ഞ കാവ്യബിംബങ്ങള് കൊണ്ട് സുഭദ്രം എന്ന് തോന്നിപ്പിക്കും വിധം ന്യൂ ജനറേഷന് താല്പര്യങ്ങളില്ലാതെ നാളെയുടെ പ്രതീക്ഷകളെ വാനോളം ഉയര്ത്തിപ്പിടിക്കുന്ന നന്മയുടെ കവിതകളാണ് അമ്മുക്കുട്ടിയുടെ കവിതകള്
രാജു ഇരിങ്ങല്‍Write a review on this book!. Write Your Review about അമ്മുക്കുട്ടി കവിതകള്‍ Other InformationThis book has been viewed by users 1147 times