Book Name in English : Alexandra Kollontai Lyingigakami Vimochithayaya oru Communist Vanithayude Athmakadha oppam Thirenjedutha Rachanakalum
ലൈംഗികമായി വിമോചിതയായ ഒരു കമ്മ്യൂണിസ്റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും
“എൻ്റെ സ്വകാര്യജീവിതം എൻ്റെതന്നെ മാനദണ്ഡങ്ങൾക്കനുസരിച്ച് കെട്ടിപ്പടുക്കുന്നതിൽ യഥാർത്ഥത്തിൽ ഞാൻ വിജയിച്ചു. മാത്രമല്ല, ഒരു പുരുഷൻ ചെയ്യുന്ന പോലെയൊന്നും ഞാൻ എൻ്റെ പ്രണയാനുഭവങ്ങൾ രഹസ്യമാക്കിവയ്ക്കുന്നില്ല. എല്ലാറ്റിനുമുപരിയായി. ഞാനെൻ്റെ വികാരങ്ങളെ ഒരിക്കലും തടഞ്ഞുവച്ചില്ല, അത് പ്രണയംകൊണ്ടുണ്ടായ സന്തോഷമായാലും വേദനയായാലും. സർഗ്ഗാത്മ കതയും ക്രിയാത്മകതയും തീവ്രപ്രയത്നവും എത്രത്തോളം എൻ്റെ ജീവിത ത്തിൽ പ്രാമുഖ്യമുള്ളതാണോ അത്രത്തോളംതന്നെ പ്രഥമസ്ഥാനം ഞാൻ എന്റെ വൈകാരികതയ്ക്കും നല്‌കി.“
തികഞ്ഞ രാഷ്ട്രീയബോധത്തോടും ആത്മബലത്തോടും എഴുതപ്പെട്ട ഈ കൃതി ആത്മകഥകൾക്ക് ഒരു മാതൃകയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയ ങ്ങൾ രൂപപ്പെട്ടുവന്ന പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങൾ വിശദീ കരിക്കുന്നതുൾപ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം സ്ത്രീ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നവർക്കുള്ള പാഠപുസ്‌തകമാണ്.Write a review on this book!. Write Your Review about അലക്‌സാൻഡ്ര കൊല്ലന്തായ് ലൈംഗികമായി വിമോചിതയായ ഒരു കമ്മ്യൂണിസ്റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും Other InformationThis book has been viewed by users 36 times