Book Name in English : Avakasikal Volume I, II, III and IV
വാല്യം I മലയാളത്തിലെ ബൃഹത് ആഖ്യായികയാണ് അവകാശികള്‍. ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്‌മയം. അസാധാരണങ്ങളായ സംഭവപരമ്പരകളില്‍ക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിദ്ധ്യം കാട്ടിത്തരുന്ന കഥാസാഗരം. വാല്യം II നാലു തലമുറകളിലൂടെ മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കഥ കാവ്യാത്മകമായി പറഞ്ഞ് വായന സുഖദമായ ഒരനുഭവമാക്കിമാറ്റുന്നു മലയാളഭാഷയിലെ എക്കാലത്തെയും ഏറ്റവും വലിയ നോവലായ അവകാശികളിലൂടെ കൃതഹസ്‌തനായ
വിലാസിന
വാല്യം III
മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണതകളും,
സ്‌നേഹബന്ധങ്ങളുടെ ആര്‍ദ്രതകളും
ഹൃദയസ്‌പൃക്കായി അവതരിപ്പിക്കാനുള്ള
വിലാസിനിയുടെ അസാമാന്യ
ആവിഷ്‌കാരത്തിന്റെ അടയാളമാണ്
അവകാശികള്‍. അവതരണഭംഗിയാര്‍ന്ന
ആഖ്യാനശൈലി ആരെയും
ആകര്‍ഷിക്കാന്‍ പോന്നതാണ്.
വാല്യം IV
രൂപഘടനയില്‍ അക്ഷരങ്ങള്‍ ചേരുംപടി ചേര്‍ത്തു വെച്ച്
ശില്‌പഭംഗിയാര്‍ന്ന ഒരു മഹാസൗധം
പണിതുയര്‍ത്തിയിരിക്കയാണ് അവകാശികള്‍
എന്ന നോവലിലൂടെ വിലാസിനി.
പലരും നടന്ന് പതിഞ്ഞ പാതയില്‍ നിന്ന് മാറി,
സ്വന്തം സഞ്ചാരപഥം വെട്ടിത്തെളിച്ച
സാഹിത്യകാരനാണ് വിലാസിനി.
കാലത്തിനുപോലും മായ്‌ക്കാന്‍ കഴിയാത്തവിധം
കൈയ്യടയാളങ്ങള്‍ പതിപ്പിച്ച വിലാസിനിയുടെ
ശ്രേഷ്‌ഠകൃതിയാണ് അവകാശികള്‍. Write a review on this book!. Write Your Review about അവകാശികള്‍ വാല്യം I, II, III and IV Other InformationThis book has been viewed by users 9580 times