Book Name in English : Avarna
മലയാളപ്പെൺമയെ കുലസ്ത്രീകളുടെ ചട്ടം പഠിപ്പിക്കാൻ തോട്ടിയും കോലുമായി മൃഗശിക്ഷകന്മാരിറങ്ങുന്ന കെട്ടകാലത്താണ് ആദില കവിതയുമായി വരുന്നത്. കവിതയ്ക്കാകട്ടേ, ചരിത്രത്തിൽ ചട്ടം തെറ്റി നടന്ന ശീലമേയുള്ളൂ. ’മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ആഹ്വാനംപോലും സ്വയമേവ ഒരു കവിതയാണ്. അതിനാൽ ചട്ടം ലംഘിച്ചുകൊണ്ട് ആദില താൻ കവിയാണെന്നും കുലസ്ത്രീയല്ലെന്നും പ്രഖ്യാപിക്കുന്നു.’’ ആദിലയ്ക്ക് ആട്ടിപ്പായിച്ചാലും അകന്നുപോകാത്തവളാണ് കവിത. അഴുകുന്ന തലച്ചോറിൽ അടയിരിക്കുന്ന കവിതപ്പുഴുക്കൾ ശലഭങ്ങളായി വിരിഞ്ഞുയരുംവരെ തന്റെ തല തണുപ്പിക്കരുതേ എന്നാണ് ഈ കവി അപേക്ഷിക്കുന്നത്. ഏതു കവിയുടെയും എക്കാലത്തെയും പ്രാർത്ഥനയാണിത്. അവതാരിക: പി.പി. രാമചന്ദ്രൻ. അവർണ്ണ, കാട്ടുപൂക്കൾ, ആയിരത്തൊന്നു രാവുകൾ, ജീവിതമേ..., പച്ചിലകൾ കരയാറുണ്ട്, പെണ്ണില, ക്രിസ്മസ്, സൂര്യവിത്ത് തുടങ്ങിയ 41 കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about അവര്‍ണ്ണ Other InformationThis book has been viewed by users 1872 times