Book Name in English : Athmarokshangalum Akulathkalum
നമുക്കു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റ് എടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്കാരം. പച്ച വെള്ളം പോലെ എന്ന നാടന്‍ പ്രയോഗം തന്നെ പോയി. മറിച്ച് വെള്ളം അമൂല്യമാണ് എന്നാരോ നമ്മുടെ ചെവിയിലോതുന്നു. നാമറിയാതെ നാം ഏതൊക്കെയൊ അധിനിവേശത്തിന്റെ ഇരകളായി മാറുന്നു. സമൂഹത്തിലെമ്പാടും അന്ധവിശ്വാസങ്ങള്‍ പുനഃ സ്ഥാപിക്കപ്പെടുന്നു. എന്നാല്‍ എഴുത്തുകാരന്‍ പതിവുപോലു രാജാവിനെ സ്തുതിച്ചുകൊണ്ടിരിക്കൂന്നു. പാരിതോഷികങ്ങള്‍ വാരിക്കൂട്ടുവാനും കയ്യടികള്‍ നേടാനുള്ള അവരുടെ ശ്രമം. എസ്റ്റാബ്ലിഷ്മെന്റിന്റെ സംരക്ഷകരയാപ്പോള്‍ വിപ്ലവകാരി യെയും നമ്മുക്ക് നഷ്ടമായി. ഇവിടെയാണ് സാറാ ടീച്ചറിന്റെ പ്രസക്തി. മാറിമാറി വരുന്ന ഭരണകൂടാങ്ങളോടുള്ള കലാപമാണ് തന്റെ മാര്‍ഗ്ഗം എന്നിവര്‍ തിരിച്ചെറിയുന്നു. ടീച്ചര്‍ക്ക് ഇടയേണ്ടി വരുന്നത് പള്ളിക്കാരോടും പാര്‍ട്ടിക്കാരോടുമാണ്.Write a review on this book!. Write Your Review about ആത്മരോഷങ്ങളും ആകുലതകളും Other InformationThis book has been viewed by users 3254 times