Image of Book ആധ്യാത്മിക സാഹിത്യ ചരിത്രം
  • Thumbnail image of Book ആധ്യാത്മിക സാഹിത്യ ചരിത്രം
  • back image of ആധ്യാത്മിക സാഹിത്യ ചരിത്രം

ആധ്യാത്മിക സാഹിത്യ ചരിത്രം

ISBN : 9789355491060
Language :Malayalam
Edition : 2021
Page(s) : 798 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Aadhyatmika-sahithyacharithram

ആയിരത്തിയൊരുനൂറിലേറെക്കൊല്ലം നീണ്ട സുവ്യക്തചരിത്രമുള്ള മലയാളസാഹിത്യത്തിലെ ആധ്യാത്മികധാരകളെയും അവയുടെ സാമൂഹിക സംസ്കാരശക്തിയെയും കൈയൊതുക്കത്തോടെ കാട്ടിത്തരുന്ന ആധ്യാത്മികസാഹിത്യചരിത്രം കേരളീയമനോജീവിതത്തിന്റെ ഒരു ചിത്രശാലകൂടിയാണ്. അധ്യാത്മവിഷയകമായും ആധ്യാത്മികസ്പർശമുള്ളതായും ദാർശനികമായും വിശ്വാസാധിഷ്ഠിതമായുമുള്ള കൃതികളെ ചരിത്രക്രമത്തിൽ അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തിൽ. നാട്ടുജീവിതത്തിന്റെ ആത്മാവിലുറന്ന നാടൻപാട്ടുകൾ, കളിപ്പാട്ടുകൾ, ആചാരാനുഷ്ഠാനസാഹിത്യം, ഇതിഹാസപുരാണാദികളുടെ നാട്ടുവൃത്തങ്ങൾ, ധാർമികസാഹിത്യം, മതവിഷയകമായ ഗ്രന്ഥങ്ങൾ തുടങ്ങി മിക്ക വാങ്മയമേഖലകളെയും ഇത് സ്പർശിക്കുന്നു. ജീവിതാനുഭവം, കർമം, വിനോദം, ശാസ്ത്രം, വീരാരാധന, മതം, മനുഷ്യ-പ്രകൃതിബന്ധം, ഭാഷ – ഇങ്ങനെ എല്ലാ തുറയിലും ഏവരെയും കോർത്തിണക്കിയ ആത്മീയാനുഭവ ധാരയുണ്ടായിരുന്നുവെന്നും മതങ്ങളിലൂടെയും മതങ്ങൾക്കതീതമായും ഒരു ധാർമികബോധം അവ പടർത്തിയിരുന്നുവെന്നും വ്യക്തി-സമൂഹമനസ്സുകളുടെ ശുദ്ധിക്കും ശക്തിക്കും പുതിയ ഉണർവുകൾക്കും അവ എങ്ങനെ സഹായിച്ചുവെന്നും നിഷ്പക്ഷമായ തനതുദർശനത്തിലൂടെ ഗ്രന്ഥകാരൻ വെളിവാക്കുന്നു.
– വി. മധുസൂദനൻ നായർ
യശശ്ശരീരനായ ഡോ. സി.കെ. ചന്ദ്രശേഖരൻ നായർ മലയാളത്തിനു സംഭാവന ചെയ്ത സർവാശ്രയയോഗ്യമായ ആധാരഗ്രന്ഥം
Write a review on this book!.
Write Your Review about ആധ്യാത്മിക സാഹിത്യ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1108 times

Customers who bought this book also purchased