Book Name in English : Arogyajeevitham- Prasnangalil Ninnum Mochanam
ഹോമിയോ ചികിത്സാരംഗത്ത് അനിതരസാധാരണമായ വൈഭവം തെളിയിച്ച ഒരു ഡോക്ടറാണ് ഡോ. ദേവസ്യ. ഹോമിയോ ചികിത്സയ്ക്ക് ഇന്നുള്ള ജനപ്രീതിയും പ്രഗത്ഭ്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അത്യാധുനികങ്ങളായ ചികിത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനലക്ഷങ്ങള്‍ക്ക് സൗഖ്യം പകര്‍ന്ന ഡോക്ടറെ അറിയാത്തവര്‍ ഇടുക്കി ജില്ലയില്‍ വിരളമായിരിക്കും. ധാരാളം യുവഡോക്ടര്‍മാര്‍ക്കും പ്രചോദനവും പരിശീലനവും നല്‍കിയ ഡോക്ടര്‍ ഒരു നല്ല പ്രാസംഗികനും, ചിത്രകാരനും സാഹിത്യകാരനും കൂടിയാണ്; ഒരു ബഹുമുഖ പ്രതിഭയാണ്. ഹോമിയോ ചികിത്സയ്ക്ക് സ്ഥിരപ്രതിഷ്ഠയും അംഗീകാരവും നേടിയെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്കുള്ള പങ്കു ചെറുതല്ല. രോഗവിവരങ്ങള്‍ ക്ഷമയോടെ മണിക്കൂറുകള്‍ കേട്ടിരുന്നു രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തുന്ന ഡോക്ടറുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചികിത്സാവൈദഗ്ദ്ധ്യവും പങ്കുവെയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ. ഓരോ കുടുംബങ്ങളിലും അവശ്യം വാങ്ങി സൂക്ഷിക്കേണ്ട വളരെ ഉപകാരപ്രദവും ആധികാരികവുമായ ഈ പുസ്തകം കുടുംബ ജീവിതം, സെക്‌സ്, ശാരീരികപ്രശ്‌നങ്ങള്‍ ചികിത്സാവിധികള്‍ എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.
അന്‍പതു വര്‍ഷത്തെ ചികിത്സാപരിചയത്തിന്റെ മികവില്‍ നില്‍ക്കുന്ന ഒരു ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍… ആരോഗ്യകരമായ ജീവിതത്തിനൊരു മാര്‍ഗ്ഗരേഖWrite a review on this book!. Write Your Review about ആരോഗ്യ ജീവിതം Other InformationThis book has been viewed by users 1239 times