Book Name in English : Indian Mahasamudravum Malabarum
സമീപകാലത്തായി ഇന്ത്യൻ മഹാസമുദ്രപഠനങ്ങൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതിൽ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യൻ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികൾ നിലനിൽക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകർക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകൾ പരിശോധിക്കാൻ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടിയപ്പോൾ മറ്റു ചില ദേശങ്ങൾ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാർ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറിൽനിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവർത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. വിവർത്തനം: വി. അബ്ദുൽ ലത്തീഫ്Write a review on this book!. Write Your Review about ഇന്ത്യൻ മഹാസമുദ്രവും മലബാറും Other InformationThis book has been viewed by users 651 times