Book Name in English : Irattavalan
ഇരട്ടവാലനിൽ പി.രാമന്റെ കാവ്യഭാഷ അനായാസതയോടെ വൈവിധ്യ രൂപഭാവങ്ങൾ ആർജിക്കുന്നു. ഉൾമുഴക്കത്തിൽ നിന്നും ഗാർഹികവും സാമൂഹികവുമായ തലങ്ങളിലേക്കും ദേശചരിത്രത്തിലേക്കും കവിതയിലൂടെ പടരുന്ന സ്വന്തം ശൈലിയുടെ പരിണാമത്തിലൂടെ മലയാള മൊഴിരൂപങ്ങളും പുതുക്കുന്നു. ഓരോന്നും ഈണം മൂളുന്ന ,ഓരോന്നും കുരവ മുഴക്കുന്ന, ഓരോന്നും ഒളിചിന്നുന്ന, ഓരോന്നും ആടിക്കറങ്ങുന്ന ജീവന്റെ, ജീവിതത്തിന്റെയും രഹസ്യങ്ങൾ ഓരോന്നായ് കണ്ടെടുക്കാനും വെളിപ്പെടാത്തവയുടെ നിഗൂഢതയെ ഉഴിഞ്ഞു മിനുക്കുവാനും മൊഴിഭേദങ്ങളിലൂടെ ആത്മത്തെ വിപുലപ്പെടുത്തുന്ന ഒരു കവിയുടെ സഹജാവബോധത്തിന്റെ സാക്ഷ്യങ്ങളാണു ഇരട്ടവാലനിലെ കവിതകൾ. പി.രാമന്റെ ആറാമതു കവിതാ സമാഹാരമാണ് ഇരട്ടവാലൻ. 104 കവിതകളാണ് സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about ഇരട്ടവാലന്‍ Other InformationThis book has been viewed by users 1725 times