Book Name in English : Irulsandarsanangal
ഷെർലക് ഹോംസ് മാതൃകയിൽനിന്ന് കുറ്റാന്വോഷണ നോവൽ ഏറെദൂരം പോന്നിരിക്കുന്നു. വായനക്കാരൻതന്നെ കൊലയാളി യാവുന്ന ഒരു പുസ്തകം മാത്രമേ ഇനി എഴുതാൻ ബാക്കിയുള്ളുവെന്ന് ഉംബെർത്തോ എക്കോ പറഞ്ഞ തമാശ Postscript to The Name of the Rose) കുറ്റാന്വേഷണസാഹിത്യത്തിലെ വൈവിധ്യവും വൈചിത്ര്യവും കൂടി വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ദശകങ്ങളിൽ പാശ്ചാത്യ കുറ്റാന്വേഷണ കഥാവിഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള വളർച്ചയും വികാസവും ആഗോളപ്രചാരവും ബദൽമാതൃകകളും ഈ ജനപ്രിയ സാഹിത്യജനുസ്സിനെ പഴയലോകത്തുനിന്ന് അടർത്തിമാറ്റിയിട്ടുണ്ട് . ഇംഗ്ലിഷിലെഴുതുന്ന ഇന്ത്യൻ ക്രൈം ഫിക്ഷനും ഇന്ന് ആഗോള കമ്പോളത്തിന്റെ ഭാഗമാണ്. ഉത്തരാധുനിക തത്ത്വചിന്തയും സാഹിത്യസിദ്ധാന്തവും കുറ്റാന്വേഷണ നോവലിന്റെ സാമ്പ്രദായിക ഘടനയിൽ വരുത്തിയ മാറ്റം പുതിയ പാശ്ചാത്യകൃതികളിൽ കാണാം. കൊലപാതകത്തെ തുടർന്ന് വീട്ടിലോ സമൂഹത്തിലോ ഉണ്ടാകുന്ന ക്രമരാഹിത്യം യുക്തിപൂർവമായ അപസർപ്പകാന്വേഷണത്തിലൂടെ പരിഹരിച്ച് ക്രമം പുനഃസ്ഥാപിക്കുന്ന സാമ്പ്രദായികമാതൃക തകർത്ത് ആന്റി-ഡിറ്റക്ടീവ് നോവൽ എന്നു വിളിക്കാവുന്ന കൃതികൾ ഉണ്ടാകുന്നു.Write a review on this book!. Write Your Review about ഇരുള്‍സന്ദര്‍ശനങ്ങള്‍ Other InformationThis book has been viewed by users 927 times