Book Name in English : Istanbul Memmories
ഓട്ടോമൻ തുർക്കി സുൽത്താന്മാരുടെ ഐതിഹാസിക ജീവിതകഥകളുടെയും ചരിത്രമുറങ്ങുന്ന ഹാഗിയ സോഫിയയുടെയും നാടായ തുർക്കിയിലെ വിവിധ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദിവസങ്ങളോളം നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പാണിത്. തുർക്കിയിലെ ഒട്ടുമിക്ക പ്രധാന സ്ഥലങ്ങളും കാഴ്ചകളും നേരിട്ടറിഞ്ഞ യാത്ര, ഹോജയുടെയും റൂമിയുടെയും നാടായ കൊനിയയിലൂടെയും ഫെയറി ചിമ്മിനികൾകൊണ്ടും ഹോട്ട് എയർ ബലൂണുകൾകൊണ്ടും പ്രസിദ്ധമായ കപ്പഡോക്കിയയിലൂടെയുമൊക്കെ കടന്നുപോകുന്നു. ചരിത്രം തുടിക്കുന്ന ഇസ്താംബുൾ പട്ടണത്തിന്റെ മനോഹാരിതയും അതിന്റെ പൈതൃകവും സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളും ഗ്രാമീണജീവിതങ്ങളും കാർഷിക ഗ്രാമങ്ങളും ജൈവവൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യങ്ങളുമൊക്കെ കോർത്തിണക്കിയ പുസ്തകം.Write a review on this book!. Write Your Review about ഇസ്തംബുൾ മെമ്മോറിസ് Other InformationThis book has been viewed by users 25 times