Book Name in English : Islamika Pravarthakarude Paraspara Bandangal
പരസ്പര ബന്ധങ്ങളും മറ്റു ജീവിത ഇടപാടുകളും മനുഷ്യന്റെ സ്വഭാവചര്യയെ പരീക്ഷിക്കുന്ന രംഗങ്ങളാണ്. അവനില്‍ മറഞ്ഞുനില്‍ക്കുന്ന നന്മയോ തിന്മയോ മറ നീക്കി പുറത്തുവരുന്നത് അത്തരം പരീക്ഷണ ഘട്ടങ്ങളിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോരുത്തനും പ്രകടമാക്കുന്ന ഉത്തമ സ്വഭാവചര്യയാണ് തന്നിലെ നന്‍മ അളക്കാനുള്ള മാനദണ്ഡം ഒരിസ്ലാമിക പ്രസ്ഥാനത്തിന്റെ വിജയം അതിന്റെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടിട്ടുള്ള സ്വഭാവഗുണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും അവ ഉറപ്പിച്ചു നിര്‍ത്താനും അതില്‍ പുഴുക്കുത്തുകള്‍ വരാതെ സൂക്ഷിക്കാനും വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വളരെ ഫലപ്രദമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി. സാധാരണ ഗതിയില്‍ വായിച്ചു തള്ളാനുള്ളതല്ല ഇത്. കേവലം ചിന്താപരമോ വൈജ്ഞാനികമോ ആയ ഒരു കൃത്യം നിര്‍വഹിക്കാനുള്ളതുമല്ല. മറിച്ച് പ്രസ്ഥാനത്തിന്റെ അതിപ്രധാനമായ ഒരാവശ്യം തര്‍ബിയ്യത്ത് നിറവേറ്റാനുള്ളതാണ്.Write a review on this book!. Write Your Review about ഇസ്ലാമിക പ്രവര്‍ത്തകരുടെ പരസ്പര ബന്ധങ്ങള്‍ Other InformationThis book has been viewed by users 1510 times