Book Name in English : Islamika Rashtreeyam Vimarishikkappedunnu
മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം . മതവും രാഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേര്‍ന്നുംകൊണ്ടു നിര്‍മിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ത്തുപോരുന്ന എം.എന്‍. കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം.
മുസ്ലിം രാഷ്ട്രീയവും ഇസ്ലാമികരാഷ്ട്രീയവും
മൗദൂദിയും മതേതരത്വവും
ഇ.എം.എസ്സും ശരീഅത്തും
സിമി : നിരോധനത്തിന്റെ നേട്ടം
’രാമരാജ്യ’ത്തിലെ ഹുസൈന്
എന്‍.ഡി.എഫ്: ഭീതിയുടെ ഊര്‍ജം
തീവ്രവാദവുമായി സഹശയനം
സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ ?
തീവ്രവാദത്തിന്റെ നാള്‍വഴികള്‍
എന്നീ ലേഖനങ്ങള്‍ .Write a review on this book!. Write Your Review about ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു Other InformationThis book has been viewed by users 1580 times