Book Name in English : Ezhavar Annum Innum - N R Krishnan
ഈഴവർ തുടങ്ങിയ പിന്നോക്കം നില്ക്കുന്ന പല സമുദായങ്ങളുടേയും സാമൂ ദായികവും സാമ്പത്തികവുമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീനാരായണഗുരുദേവൻ, ടി. കെ. മാധവൻ, കുമാരനാശാൻ, സി. വി. കുഞ്ഞുരാമൻ, കെ. അയ്യപ്പൻതുട ങ്ങിയ പരിഷ്കർത്താക്കളുടെ വലംകയ്യായി നിന്ന് പ്രവർത്തിച്ചിട്ടുള്ള ഒരു കർമ്മ ധീരനാണ് ശ്രീ. എൻ. ആർ. കൃഷ്‌ണൻ.
സി. കേശവൻ
ശ്രീ. കൃഷ്‌ണന്റെ അഭിപ്രായങ്ങളും നിഗമനങ്ങളും ശ്രദ്ധേയങ്ങളാണ്. ചരിത്ര വിദ്യാർ ത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും ധാരാളം വക നല്‌കുന്നവയുമാണ്.
പത്രാധിപർ കെ. സുകുമാരൻ
ഹിന്ദുക്കളുടെ ഇടയിലെ അന്ധവിശ്വാസവും, അവർണ്ണരുടെ അന്നത്തെ കഷ്ട പാടും ഏറെക്കുറെ ഗ്രഹിക്കാൻ ഈ ചെറുപുസ്‌തകം ഉപയോഗിക്കപ്പെടും. ഈ മാറ്റത്തിന് ഈഴവ സമുദായ നേതാക്കന്മാരിൽ പലരും ചെയ്തിട്ടുള്ള പ്രയ തവും, സഹിച്ചിട്ടുള്ള ക്ലേശവും ചെറുതൊന്നുമല്ലെന്നു ഈ ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിയിക്കുന്നു,
മന്നത്തു പത്മനാഭൻ
സമുദായം ദീർഘകാലം വാദിച്ചും വഴക്കു പറഞ്ഞും സമ്പാദിച്ച പരിരക്ഷകൾ ഇനിയും ആവശ്യമാണ്. ആവശ്യമില്ലാതാകുന്ന സ്ഥിതി വരാൻ തന്നെ അതുകൾ തുടരേണ്ടിയിരിക്കുന്നു.
സഹോദരൻ അയ്യപ്പൻ
പുസ്തകത്തിനെതിരായ വിമർശനങ്ങളുണ്ടായി എന്നു വരും. അങ്ങിനെയുണ്ടാ യില്ലെങ്കിൽ, അങ്ങയുടെ ശ്രമം നിഷ്‌ഫലമായിരുന്നു എന്ന് കരുതേണ്ടതായും വരും ഭാഷ ലളിതമാണ്, ക്‌നുഷ്‌ടമല്ല താനും. ആകപ്പാടെ നന്നായിട്ടുണ്ട്. ചിതറി ക്കിടക്കുന്ന ചരിത്ര വസ്‌തുതകളുടെ മനോഹരമായ ഒരു സമാഹാരം എന്റെ അനുമോദനം.
ശിരോമണി എം. കെ. ഗോവിന്ദൻWrite a review on this book!. Write Your Review about ഈഴവര്‍ അന്നും ഇന്നും Other InformationThis book has been viewed by users 20 times