Book Name in English : Uppilitta Ormmakal
ഉപ്പിലിട്ട ഓർമ്മകൾ എന്ന ഈ ഓർമ്മ പുസ്‌ത കത്തിന്റെ മുഖചിത്രമായി വരുന്നത് സൈനുൽ ആബിദ് ഡിസൈൻ ചെയ്‌ത ചിത്രമാണ്.
ഒരു കൊമ്പിലിരുന്ന് മുഖാമുഖം നോക്കുന്ന രണ്ട് ഇണത്തത്തകളുടെ തിപ്പെട്ടിച്ചിത്രം കൃതിയുടെ പേര് പോലെതന്നെ
ഈ മുഖചിത്രവും വായന ക്കാരെ ബാല്യകാലസ്‌മരണയിലേക്ക് മൃദുവായ കാറ്റ് പോലെ എടുത്തുയർത്തി കൊണ്ടുപോകും
എന്ന കാര്യത്തിൽ സംശയമില്ല. ഇത് എന്റെ ജീവിത ത്തിലും സംഭവിച്ചിട്ടുണ്ട്. എൻ്റെ കുട്ടിക്കാലത്തിന്റെ കൂടി ഒരു ബ്ലൂ പ്രിൻ്റാണ്
ഓർമ്മകളിലൂടെ താഹയും ഈ ചിത്രത്തിലൂടെ സൈനുൽ ആബിദും കണ്ടെത്തുന്നത്. ഒഴിഞ്ഞ തീപ്പെട്ടിക്കുമേൽ വെള്ളം നനച്ച്, ശ്രദ്ധാപൂർവ്വം
അടർത്തിയെടുത്ത് പുസ്‌തകങ്ങൾക്കുമേൽ വറ്റ് തേച്ച് ഒട്ടിച്ചുവെച്ച ഒരു കാലമുണ്ടായിരുന്നു. തലയണയ്ക്കടിയിൽ നിന്ന് കൂട്ടം കൂട്ടമായി ഈ
പക്ഷികളുടെ ചിലപ്പും കേട്ട് ഞെട്ടിയുണർന്ന സാന്ദ്രമായ ബാല്യകാലം. മറന്നുപോയ ഞങ്ങളുടെ ഗൃഹാതുരമായ ആ കാലം ഞങ്ങളിലേക്കുതന്നെ ഈ പുസതക ത്തിലൂടെ തിരിച്ചേല്പിക്കുന്നു.
Write a review on this book!. Write Your Review about ഉപ്പിലിട്ട ഓർമ്മകൾ Other InformationThis book has been viewed by users 54 times