Book Name in English : Oorukku Pokalam Kanne
“ഞാൻ നേരിട്ടറിഞ്ഞ തമിഴ്‌നാട്ടിലല്ല, ഒരിക്കലും കാണാത്ത, തോവാള എന്ന പൂക്കാരഗ്രാമത്തിലേക്കാണ് ’ഊര്ക്ക് പോലകാം കണ്ണേ’ എന്ന കവിത എന്നെ കൂട്ടിക്കൊണ്ടുപോയത്. പുഷ്‌പറാഹിയായ എൻ്റെ കാവ്യാത്മാവ്, സർവ്വബന്ധനമുദ്രകളും തകർത്ത്, പൂമാല ചൂടിക്കൊണ്ട് അന്നേവരെക്കാണാത്ത ബന്ദിപൂവയലുകളിലലഞ്ഞു. കവിതയുടെ ഊരിലേക്കു പോവാൻ പ്രണയമല്ലാതെ മറ്റാരാണ് കൂട്ട്! മറ്റേതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളും കൊണ്ട് പേടിച്ച്
എത്രയുമ്മകൾ വിടർന്നു!
തോവാള ഇതുവരെ കണ്ടിട്ടില്ല. കാണും എന്നെങ്കിലും!
അങ്ങനെയൊരു മാരിയമ്മൻകോവിൽ അവിടെയുണ്ടാവുമോ? അറിയില്ല. കുറ്റിമുല്ലയ്ക്കു തടം തുറന്നും പനവട്ടിയിൽ പൂ നുള്ളി വെച്ചും ഒപ്പം നടക്കാൻ, ഇരുകൈകൾ തങ്ങളിൽ വേരുപിടിക്കുന്ന ഹൃദയൈകുമറിയാൻ, കവിതേ നീയല്ലാതാര്?Write a review on this book!. Write Your Review about ഊര്ക്ക് പോകലാം കണ്ണേ Other InformationThis book has been viewed by users 79 times