Book Name in English : Ethirvicharangal
കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിർവിചാരങ്ങളാണ് ഈ ലേഖനങ്ങൾ. കഥ, ലേഖനം, നാടകം, ചിത്രം, ശിൽപ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാൽ ഇവയെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാൽ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ, അപ്പോഴും എവിടെയോ തെന്നിപ്പോകുന്ന തുടർച്ച നിലനിർത്തുന്ന, ഒരു ആവിഷ്‌കാരവിശേഷമാണ് കവിത. ഇങ്ങനെ പറയുമ്പോൾ പോലും ഒരു നിർവചനത്തിന്റെ അതിരുകളിലെവിടെയോ എത്തിപ്പെട്ടോ എന്ന് എഴുത്തുകാരൻ ഭയക്കുന്നു. കവിത: ഒരു സമന്വയകല, കവിതയും പ്രതിരോധവും, കവിതാ പരിഭാഷ: അനുഭവങ്ങളും പാഠങ്ങളും, കവിതയും ഇതരകലകളും: ഒരാത്മഗതം തുടങ്ങിയ ലേഖനങ്ങൾ. ചിന്തകനും എഴുത്തുകാരനും വിവർത്തകനും കവിയുമായ സച്ചിദാനന്ദന്റെ ഏറ്റവും പുതിയ ലേഖന സമാഹാരം.Write a review on this book!. Write Your Review about എതിർവിചാരങ്ങൾ Other InformationThis book has been viewed by users 108 times