Book Name in English : Enthe Munpe Vannilla
നിഷ്‌കളങ്കനായ ആ കൊച്ചുകുട്ടി ഉത്തരങ്ങൾക്കായി കേഴുകയായിരുന്നു. ’ഭായ് സാഹബ് ജി, ഞാൻ ശപിക്കപ്പെട്ടവൻ ആയിരുന്നെങ്കിൽ ദൈവം എന്തിനാണെന്നെ സൃഷ്ടിച്ചത് ? അതിനർത്ഥം അതു ദൈവത്തിന്റെ തെറ്റാണെന്നാണ്. ദൈവത്തിന്റെ തെറ്റിന് ഞാൻ എന്തിന് ശിക്ഷിക്കപ്പെടണം?’ കൈലാഷ് സത്യാർഥിയുടെ സ്വന്തം ജീവിതവും ദൗത്യവും ഈ കുട്ടികളുടെ യാത്രകളുമായി കൂടിച്ചേർന്നു കിടക്കുന്നു. നിർവചിക്കാനാവാത്ത ദുരിതങ്ങളിലൂടെ ജീവിച്ച അവർക്ക് മാനവികതയിലെ വിശ്വാസം നഷ്ടമായി. പക്ഷേ, അവരുടെ മൂകതയ്ക്കുപിന്നിൽ, ശോഷിച്ച അവയവങ്ങൾക്കും തഴമ്പിച്ച കൈകാലുകൾക്കും പിന്നിൽ, പ്രത്യാശ എന്നും ഉറച്ചുനിന്നിരുന്നു. നീതിക്കും അന്തസ്സിനും വേണ്ടിയുള്ള അവരുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ കഥയാണിത്. മനുഷ്യാത്മാവിന്റെ ധീരതയുടെയും സഹാനുഭൂതിയുടെയും കരുത്തിന്റെയും സുവിശേഷമാണിത്.Write a review on this book!. Write Your Review about എന്തേ മുന്‍പേ വന്നില്ല Other InformationThis book has been viewed by users 436 times