Image of Book എന്റെ ജീവിതം
  • Thumbnail image of Book എന്റെ ജീവിതം
  • back image of എന്റെ ജീവിതം

എന്റെ ജീവിതം

ISBN : 9789395338585
Language :Malayalam
Edition : 2023
Page(s) : 544
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Ente Jeevitham

ജി. ജനാർദ്ദനക്കുറുപ്പിനെ ഓർമിക്കുമ്പോൾ സ്മരണയിൽ തെളിയുന്ന മുഖം ‘നിങ്ങ ളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിലെ വലിയവീട്ടിൽ കേശവൻ നായർ എന്ന ഉഗ്രപ്രതാപി യായ ജന്മിയുടേതാണ്. കുറുപ്പിന്റെ ആത്മകഥയെന്നാൽ അതു തിരുവിതാംകൂറിന്റെ കഴിഞ്ഞ ഏതാനും ദശകങ്ങളുടെ പുരോഗമന രാഷ്ട്രീയ സാമൂഹ്യ– സാംസ്കാ രികചരിത്രം കൂടിയാണ്.

അന്നുതൊട്ടിന്നോളം പോരാട്ടത്തിന്റെ പാതയിൽ ഉറച്ചുനിന്ന കരുത്ത നായ ഈ എൺപ തുകാരന്റെ ജീവിതം പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം നിഷ്കളങ്ക സാമൂ ഹപ്രവർത്തനത്തിനുള്ള ഒരു മാർഗരേഖയും കൈപ്പുസ്തകവുമാണ്.

നാൽപതുകളുടെ അവസാനപാദങ്ങളിലും അൻപതുകളുടെ ആദ്യപാദങ്ങളിലും തിരു വിതാംകൂർ മേഖലയിൽ ഇടതുപക്ഷപ്രസ്ഥാനം പൊതുവെയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യേകിച്ചും നേരിടേണ്ടിവന്ന വിഷമതകളെ അഡ്വക്കേറ്റ് ജനാർദ്ദനക്കുറുപ്പ് ഹൃദയ സ്പർശിയായി വിവരിച്ചിരിക്കുന്നു. – വി.എസ്. അച്യുതാനന്ദൻ

കോടതിമുറികളിൽ നിയമത്തിന്റെ തലനാരിഴകീറി വാദിക്കുന്ന പ്രഗത്ഭനായ അഭിഭാ ഷകനാണ് പുതിയ തലമുറയ്ക്ക് ജനാർദ്ദനക്കുറുപ്പ്. അല്പം കൂടി പിന്നോട്ടുപോയാൽ കേരളത്തിന്റെ രംഗവേദികളിലും രാഷ്ട്രീയഭൂപടത്തിലും പരിവർത്തനം സൃഷ്ടിച്ച നാട കസമിതിയായ കെ.പി.എ.സിയുടെ സ്ഥാപകനായ ജനാർദ്ദനക്കുറുപ്പിനെ അറിയാം. എതിർപ്പുകൾ നേരിട്ട് കെ.പി.എ.സി. നാടകങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു നന്നായി പാട്ടുപാടുന്ന അഭിനേതാവായ ജനാർദ്ദനക്കുറുപ്പിനെ പരിചയമുള്ള വേറൊരു തലമു റയും ജീവിച്ചിരിപ്പുണ്ട് വീണ്ടും പിറകോട്ടുപോയാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊണ്ട് ജീവൻ ത്യജിക്കാൻ തയ്യാറായി നടന്ന ഒരു വിപ്ലവകാരിയുടെ പ്രക്ഷുബ്ധമായ കാലം തെളിഞ്ഞുവരും ജാതിയമായ ആഢ്യത്വവും തികഞ്ഞ ജന്മിത്വവുംകൊണ്ട് അനു ഹിതമായ തറവാട്ടിൽനിന്ന് ഇന്നത്തെ ജനാർദ്ദനക്കുറുപ്പിലേയ്ക്കുള്ള യാത്ര ക്ലേശനിർഭ രമായ ഒരുപാട് അനുഭവങ്ങളുടെ കഥയാണ്. അത് തിരുവിതാംകൂറിന്റെ രാഷ്ട്രീയ പരിണാമത്തിന്റെ കൂടി കഥയാണ്

– എം.വി.ബെന്നി
Write a review on this book!.
Write Your Review about എന്റെ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 628 times

Customers who bought this book also purchased
Cover Image of Book ഊഞ്ഞാല്‍
Rs 700.00  Rs 665.00
Cover Image of Book അടിമമക്ക
Rs 630.00  Rs 598.00