Book Name in English : Ente Basheer
കല്‍പ്പറ്റ നാരായണന്‍
‘ഞാന്‍ വായിക്കുമ്പോള്‍ കൂടുതല്‍ തെളിയുന്ന മഷികൊണ്ടാണ് ബഷീര്‍ എഴുതിയതെന്ന ആത്മവിശ്വാസമാണ് ഈ പുസ്തകം.’
മലയാളിക്ക് വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ബഷീറിന്റെ ‘റസിപ്പി’ കവിതയുടെയും തത്ത്വചിന്തയുടെയും മിസ്റ്ററിയുടെയും അപൂര്‍വമധുരമായ കലര്‍പ്പാണ്. ഈ മൂന്നാഭിമുഖ്യങ്ങളുമില്ലാത്ത വിമര്‍ശകരോട് നിയന്ത്രണങ്ങളോടെയേ ബഷീര്‍ പെരുമാറൂ എന്നതിന്റെ സാക്ഷ്യങ്ങള്‍ കൂടിയാണ് നാളിതുവരെയുള്ള ബഷീര്‍പഠനങ്ങള്‍. ഈ മൂന്നാഭിമുഖ്യങ്ങളും സുലഭമായുള്ള കവിയും ചിന്തകനും ആഖ്യാനകാരനുമായ കല്‍പ്പറ്റ നാരായണനില്‍ ബഷീര്‍ നിര്‍ലോഭം പ്രസാദിച്ചിരിക്കുന്നു. ആ പ്രസാദത്തിന്റെ സുഖമാണ്, പ്രത്യക്ഷത്തില്‍ ലഘുവെങ്കിലും ഒരു ബഷീര്‍ക്കൃതിപോലെ ഗഹനവുമായ ഈ പുസ്തകം.
ബഷീറിന്റെ രചനകളെ നൂതനമായ രീതിയില്‍ പഠനവിധേയമാക്കുന്ന അസാധാരണമായ ഗ്രന്ഥം.Write a review on this book!. Write Your Review about എന്റെ ബഷീര്‍ Other InformationThis book has been viewed by users 5924 times