Book Name in English : Elie Viesel
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ എലി വിസേലിന്റെ നാസി തടവറയിലെ അനുഭവകഥ.
1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ വിസേൽ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു. ഓഷ്വിറ്റ്സിലേയും ബുക്കൻ വാൾഡിലേയും നാസി തടങ്കൽ പാളയങ്ങളിലെ നടുക്കമുളവാക്കുന്ന കാഴ്ചകൾ അദ്ദേഹം കണ്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത്. ഈ ഹോളോകോസ്റ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓർമ്മകളുടെ പുസ്തകമാണിത്.
നാസികളുടെ ക്രൂരകൃത്യങ്ങൾ ലോകം ഒരിക്കലും മറക്കരുത് എന്ന ലക്ഷ്യത്തോടെയാണ് നാസി ക്യാമ്പിൽനിന്നും മുക്തിനേടിയതിനുശേഷം എലിവിസേൽ ജീവിച്ചത്.
“ഒരിക്കലും ഞാൻ മറക്കില്ല, നാസിക്യാമ്പിലെ ആദ്യരാത്രി; ജീവിതംതന്നെ കാളിമയിലാക്കിയ ആ രാത്രി.. ഒരിക്കലും ഞാൻ മറക്കില്ല പുക തീ വിഴുങ്ങിയ ആ കുട്ടികളുടെ നിഷ്‌കളങ്കമായ മുഖങ്ങൾ; ആ മൃതശരീരങ്ങളിൽ നിന്നുയിർന്ന പുക കറുപ്പിച്ച നീലാകാശം. ഒരിക്കലും ഞാൻ മറക്കില്ല രാത്രിയിലെ ഭീകരമായ നിശ്ശബ്ദത. ജീവിക്കണമെന്ന ചിന്തയെ പാടെ കെടുത്തിയ ആ നിശ്ശബ്ദത. ഒരിക്കലും ഞാൻ മറക്കില്ല എന്റെ ദൈവത്തെയും ആത്മാവിനെയും കൊന്നൊടുക്കിയ, എന്റെ സ്വപ്നങ്ങളെ പൊടിച്ചു മൺതരികളാക്കിയ ആ നിമിഷങ്ങൾ. നിശ്ശബ്ദരായിരിക്കുക എന്നതാണ് ഏറ്റവും വലിയ പാപം” – എന്ന് എലിവിസേൽ ആവർത്തിച്ചു പറയാറുണ്ടായിരുന്നു.
ലോകമെമ്പാടും വിപുലമായി വായിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ.Write a review on this book!. Write Your Review about എലി വിസേൽ Other InformationThis book has been viewed by users 508 times