Book Name in English : Ekadhipathikalude Krooramukham
മാതാപിതാക്കൾ നഷ്ടപ്പെട്ട് 12-ാം വയസ്സിൽ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയിൽ ഒരു ചക്രവർത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവൻ... എന്നാൽ അധികാരത്തിലേറിയപ്പോൾ കൊച്ചുകുട്ടികളെയടക്കം അതിക്രൂരമായി കൊലചെയ്യുന്നവനായി ബൊകാസ മാറി. ഭരണത്തിന്റെ ചുക്കാൻ പിടിക്കാനവസരം കിട്ടിയപ്പോൾ ക്രൂരനായി മാറിയ സ്റ്റാലിൻ, യാതൊരു ദയയും കൂടാതെ ജനങ്ങളെ കൊന്ന ഹിറ്റ്ലർ, മുസ്സോളിനി, തന്നെ അധികാരത്തിലെത്തിക്കാൻ വലംകൈയായിനിന്നു പ്രവർത്തിച്ച അമ്മാവനെ വേട്ടപ്പട്ടികൾക്കു മുന്നിലെറിഞ്ഞുകൊടുത്തു രസിച്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ഇങ്ങനെ എ ഡി 1491 മുതൽ 2018 വരെയുള്ള കാലയളവിൽ ലോകമെമ്പാടും വിവിധ തലങ്ങളിൽനിന്ന് ഭരണാധികാരികളായി ഉയർന്നുവന്നവരുടെ ജീവിതകഥകളാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about ഏകാധിപതികളുടെ ക്രൂരമുഖം Other InformationThis book has been viewed by users 433 times