Book Name in English : Eden
യഹൂദ-ക്രൈസ്തവ-ഇസ്ലാം പുരാവൃത്തങ്ങളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഏകസത്യദൈവത്തിൽ സ്വയം അർപ്പിച്ചിട്ടുള്ള ഈ മൂന്ന് സംഹിതകളുടെയും പുരാവൃത്തങ്ങൾ പറയാൻ ശ്രമിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഏകസത്യദൈവം ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചു. ലോകാവസാനനാളിൽ മനുഷ്യവംശത്തെ വിധിക്കുകയും വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും അവിശ്വാസികളെ നരകത്തിലേക്ക് തള്ളുകയും ചെയ്യും. ഈ കാര്യങ്ങൾ ദൈവം തന്‍റെ സന്ദേശകർ വഴി മനുഷ്യരെ പഠിപ്പിച്ചു. ഇതാണ് ഈ മൂന്നു മതങ്ങളുടേയും പുരാവൃത്തങ്ങൾ ലോകത്തെ പഠിപ്പിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ വായനക്കാരെ ചിന്തിപ്പിക്കാൻ പ്രചോദിപ്പിക്കുകയാണ് എഴുത്തുകാരൻ.Write a review on this book!. Write Your Review about ഏദൻ Other InformationThis book has been viewed by users 14 times