Book Name in English : Obamayum Moonnu Aamakalum
അമേരിക്കൻ പ്രസിഡന്റ് ഒബാമയെ സന്ദർശിക്കാൻ ഉമ്മത്തൂരിൽനിന്നുപുറപ്പെട്ടുപോകുന്ന മൂന്നു കാരാമകളെ ആശിർവദിക്കാനാണ് മുപ്പത്തിമൂന്ന് കാരാമകൾ പ്രഭാതമുഹൂർത്തത്തിൽ നദീമുഖത്ത് ഒത്തുകൂടിയത്. ഭൂമിയിലെ കറുത്ത വർഗത്തിന്റെ അഭിമാനകരമായ ആത്മമുദ്ര വഹിക്കുന്ന കാരാമകളുടെ പ്രതിനിധികൾ ഒബാമ ഭരിക്കുന്ന കാലത്തുതന്നെ അമേരിക്കൻ മണ്ണിൽ കാലു കുത്തണമെന്ന് ഉമ്മത്തൂരിലെ ആമകൾ നിശ്ചയിച്ചിരുന്നു. ഇപ്പോൾ പുറപ്പാടിന്റെ മുഹൂർത്തത്തിൽ വംശസാക്ഷാത്കാരനിറവിൽ ആമകൾക്ക് ആത്മഹർഷമുണ്ടായി. .തല പുറത്തേക്കുനീട്ടി പരസ്പരം ആശ്ളേഷിച്ചും ചുംബിച്ചും കൊഞ്ചിക്കുഴഞ്ഞും ആമകൾ ആഹ്ളാദവചനം കൂകി മണൽക്കരയിൽ വിളയാടി നടന്നു.
മലയാളി ഇതുവരെ പരിചയിക്കാത്ത ഭൂമിക മണ്ണിൽ നടക്കുന്ന, നദീതീരജീവിതത്തിൽ മുഴുകുന്ന ഒരാൾക്കുമാത്രം എഴുതാൻ കഴിയുന്ന നോവൽ.Write a review on this book!. Write Your Review about ഒബാമയും മൂന്നു ആമകളും Other InformationThis book has been viewed by users 591 times