Book Name in English : Oru Kanyakayude Suvishesham
ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം “ പക്ഷേ വരുന്നതൊക്കെ വന്നതുപോലെ പോകാതിരുന്നാലോ ? അവ വല്ലാത്ത വഴിത്തിരിവുകളിലേക്ക് നീണ്ടു പോയാലോ ? ഫിക്ഷനെഴുത്തുകാർ എന്നും നേരിട്ടിരുന്ന ഇതേ ചോദ്യക്കൊളുത്തിനെത്തന്നെയാണ് റോബിൻ.കെ.മാത്യു തൻ്റെ കന്നിനോവലിലെ കഥവഴികളുടെ തിരിവുകളിൽ അഭിമുഖീകരിക്കുന്നത്. മന:ശാസ്ത്രവിഷയങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലവതരിപ്പിച്ച “മാടമ്പള്ളിയിലെ മനോരോഗി“ എന്ന ശ്രദ്ധേയമായ പുസ്തകത്തിനു ശേഷം റോബിൻ അവതരിപ്പിക്കുന്ന “ഒരു കന്യകയുടെ സുവിശേഷം“ അകിര എന്ന പെൺകുട്ടിയുടെ വിചിത്രമായ ജീവിതസന്ധികളെയാണ് വരച്ചുകാട്ടുന്നത്. പ്രണയവും മരണവും ഭീതിയും നന്മയും തിന്മയുമൊക്കെ കുഴമറിഞ്ഞു കിടക്കുന്ന അപ്രവചനീയമായ കഥാസന്ദർഭങ്ങളിലൂടെ വായനക്കാർ അകിരയോടൊപ്പം ആകാംക്ഷയോടെ കടന്നുപോകുമെന്നാണ് എൻ്റെ പ്രതീക്ഷ. - ബിപിൻ ചന്ദ്രൻWrite a review on this book!. Write Your Review about ഒരു കന്യകയുടെ സുവിശേഷം Other InformationThis book has been viewed by users 934 times