Book Name in English : Oru Iyngikathozhilaliyude Pranayapusthakam
ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീല തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചും ആത്മകഥയ്ക്കു ശേഷം ഉണ്ടായ സവിശേഷാനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ഇവിടെ. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ചില വ്യക്തിത്വങ്ങളുമായുള്ള അടുപ്പങ്ങളും അകൽച്ചകളുമെല്ലാം അവർ ഇവിടെ വിശദമാക്കുന്നു. എന്താണ് പ്രണയം?, ഒരു ലൈംഗികത്തൊഴിലാളിക്ക് പ്രണയം സാധ്യമാണോ?, അത് സാധാരണ പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമാണോ?, ഒരാൾക്ക് ഒരാളോടു മാത്രമാണോ പ്രണയത്തിലേർപ്പെടാനാകുക?, പ്രണയവും ലൈംഗികാഭിലാഷവും ഒന്നാണോ?, കാമത്തിൽ പ്രണയമുണ്ടോ?, സെക്സ് ഒരു ലൈംഗികത്തൊഴിലാളിയും സാധാരണക്കാരും അനുഭവിക്കുന്നത് വ്യത്യസ്തമായാണോ? നമ്മുടെ പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും അടിമുടി പിടിച്ചു ലയ്ക്കാൻ പോന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും നളിനി ജമീല എത്തുന്നു - നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകവുമായി.Write a review on this book!. Write Your Review about ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപ്പുസ്തകം Other InformationThis book has been viewed by users 1527 times