Book Name in English : Kadhayamama
ഹാസ്യത്തെയും ആക്ഷേപഹാസത്തെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന പെണ്ണെഴുത്തുകൾ അപൂർവ്വമായ ഒരു കാലത്താണ് കരുത്തുറ്റ സറ്റയറുകളുമായി ശ്രീബാല കെ മേനോൻ വായനക്കാരെ അമ്പരപ്പിക്കുന്നത്. വ്യത്യസ്‌ത തരത്തിലുള്ള മനുഷ്യരുടെ രൂപഭാവങ്ങളും പരിണാമങ്ങളും നിർമമതയോടെ പറഞ്ഞുപോകുന്ന ഒരു ശൈലി കഥകളിലുടനീളം സൂക്ഷിക്കുമ്പോഴും സ്‌പർശിക്കുന്ന ഓരോ വായനക്കാരനും പൊള്ളുന്ന ഒരു അനുഭവം വേദ്യം ആകുന്നു. സ്ത്രീപക്ഷരാഷ്ട്രീയത്തെയും സ്ത്രീകളുടെ പ്രശ്‌നങ്ങളെയും ഹാസ്യവും പരിഹാസ്യവും കലർത്തി ഗൗരവമായി അവതരിപ്പിക്കുന്ന ശ്രീബാല ശൈലി വി കെ എന്നിൻ്റെ എഴുത്തുകളോട് മാറ്റുരയ്ക്കുന്നതാണ്. ശരിയുടെ രാഷ്ട്രീയത്തെയും സ്ത്രീയുടെ രാഷ്ട്രീയത്തെയും വേദനിക്കുന്നവരുടെ രാഷ്ട്രീയത്തെയും വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിക്കുമ്പോൾത്തന്നെയും ഭാഷാപരമായ സൗന്ദര്യവും ശൈലിയും ശക്തമായ പ്രമേയങ്ങളും കൊണ്ട് വ്യത്യസ്തതമായ പ്രമേയങ്ങൾ അവതരിപ്പിക്കാൻ ആകുന്നു എന്നതും ശ്രീബാലയുടെ എഴുത്തുകളെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. Write a review on this book!. Write Your Review about കഥയമമ Other InformationThis book has been viewed by users 86 times