Book Name in English : Karimeen
ഈ സമാഹാരത്തിലെ കഥാപാത്രങ്ങൾ ഇടത്തരം ജീവിതം കൂട്ടിമുട്ടിക്കാനായി പാടുപെടുന്നവരായതിനാലാകാം സങ്കീർണ്ണമായ, ദുരൂഹസമസ്യകളിലേക്ക് അവരുടെ മനസ്സ് കടന്നുചെല്ലാറില്ല.
ഭൂമിയിൽ ജീവിക്കാൻ വേണ്ടുന്നത് എങ്ങനെ നേടുമെന്നതാണവരുടെ ചിന്താവിഷയം.
’ലെസ്സ് ഈസ് മോർ’ എന്ന ചെക്കോവിയൻ ചിന്ത പഠിച്ചുനേടിയ വിവരങ്ങളെ പുറമേക്കു പ്രദർശിപ്പിക്കാതെ സൂക്ഷമതയോടെ അവതരിപ്പിക്കാൻ എഴുത്തിൽ കൈയടക്കം വേണം. അതിനു വേണ്ടിയാണ് രാജേഷ് കെ. നാരായണൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഈ കഥകൾ സാക്ഷ്യം പറയുന്നുണ്ട്.
അർത്ഥത്തിൻ്റെ ആകൃതി കൈവരിക്കുവാൻ ശേഷിയുള്ള വാചകങ്ങൾക്ക് കാതോർക്കുന്ന ഒരു കഥാകൃത്തിനെ ഈ സമാഹാരത്തിലെ കഥകളിൽ നിന്ന് വായനക്കാർ കണ്ടെത്തുമെന്ന് തീർച്ച. -
പി.എഫ്. മാത്യുസ്Write a review on this book!. Write Your Review about കരിമീൻ Other InformationThis book has been viewed by users 41 times