Book Name in English : Karutha Chettichikal
സാധാരണക്കാരന്റെ ജീവിതം എല്ലാവിധ വൈവിധ്യത്തോടുംകൂടി ചിത്രീകരിക്കാനാണ് ഇടശ്ശേരി എപ്പോഴും ശ്രമിച്ചുപോന്നത്. ഈ സാധാരണക്കാരന്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തനിക്കു പരിചിതമായ ഗ്രാമാന്തരീക്ഷത്തില്‍ ജീവിക്കുന്ന പുരുഷനോ സ്ത്രീയോ ആണ്. ലോകത്തിലെമ്പാടും കാണുന്ന പരിവര്‍ത്തന വ്യഗ്രതയില്‍ ഗ്രാമീണജീവിതത്തിനു വന്നുചേര്‍ന്ന വ്യതിയാനങ്ങളെ കവി ഉത്കണ്ഠയോടെ നോക്കിക്കാണുന്നു.
അതേസമയം ഗ്രാമീണ മനസ്സാക്ഷിയുടെ അടിസ്ഥാനമായി കരുതാവുന്ന മിത്തുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് അനുവാചകഹൃദയത്തെ ഉദ്ബുദ്ധമാക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
ഇങ്ങനെ നോക്കുമ്പോള്‍ ആനുകാലിക ജീവിതത്തെയും ആദിമസംസ്‌കാരങ്ങളെയും സംയോജിപ്പിക്കുന്നതില്‍ മറ്റൊരു കേരളീയകവിയും കാണിച്ചിട്ടില്ലാത്തത്ര കരവിരുത് ഇടശ്ശേരി പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് ഈ സമാഹാരത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അറിയാംWrite a review on this book!. Write Your Review about കറുത്ത ചെട്ടിച്ചികള്‍ Other InformationThis book has been viewed by users 11690 times