Book Name in English : Karupp Iruttalla Velupp Velichavumalla
സ്ത്രീയവസ്ഥയിൽനിന്ന് സീതയെ മനുഷ്യാവസ്ഥയുടെതന്നെ പ്രതിരൂപമാക്കിയ കുമാരനാശാൻ, പ്രാണൻ പണയംവെച്ചുള്ള എഴുത്തുമാത്രം വശമുണ്ടായിരുന്ന കോവിലൻ, നിന്റെ ജീവിതം എഴുതാനായി തന്റെ ജീവിതമെഴുതി വായനക്കാരന്റെ വ്യക്തിപരമായ ഓർമകൾ സമാന്തരമായി ഉറന്നുറന്നു വരുത്തുന്ന എം.ടി. വാസുദേവൻ നായർ, കാക്കുന്ന വാക്കുകളിലൂടെ തുല്യമായ പ്രബുദ്ധതയിലേക്ക് വായനക്കാരനെ ഉയർത്തിയ അയ്യപ്പപ്പണിക്കർ, പലയിടങ്ങളിലേക്കും നീളുന്ന ഒരുപാടു മുനകളിലൂടെ കഥ പറഞ്ഞ സി.വി. ശ്രീരാമൻ, കവികളുടെ കവിയായ ആറ്റൂർ, മാധവിക്കുട്ടി, കാരൂർ, പുനത്തിൽ കുഞ്ഞബ്ദുള്ള, ദൈവം കഴിഞ്ഞാൽ മലയാളികളേറ്റവും കൂടുതൽ അനുസ്മരിച്ച പദമായ യേശുദാസ്, മനുഷ്യപീഡയപ്പാടെ ഒരു ദിവസംകൊണ്ട് അനുഭവിച്ചുതീർത്ത ജ്യോതി,
അഗളിയിലെ മധു, ആത്മബോധമുള്ള മനുഷ്യനെ ലക്ഷ്യംവെച്ച് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടി… പലരും പലതുമായി പല വഴികളിലൂടെ മനുഷ്യനിലേക്കെത്തിച്ചേരുന്ന ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല Other InformationThis book has been viewed by users 1871 times