Book Name in English : Kalpavruksham Nalkiya Puthri
അസുരന്മാരെ പരാജയപ്പെടുത്താൻ ത്രിമൂർത്തികൾ പലപ്പോഴും ദേവിമാരുടെ സഹായം തേടിയിരുന്നു എന്ന് നിങ്ങൾക്കറിയാമോ? ലോകത്തിലെ ആദ്യത്തെ ക്ലോൺ നിർമ്മിച്ചത് ഒരു സ്ത്രീയായിരുന്നു എന്ന കാര്യം അറിയാമോ? ഭാരത പുരാണഗ്രന്ഥങ്ങളിലെ സ്ത്രീസാന്നിധ്യം എണ്ണത്തിൽ കുറവായിരിയ്ക്കാം. പക്ഷേ, അവരുടെ ശക്തിയും വൈചിത്ര്യവും വിളിച്ചറിയിക്കുന്ന കഥകൾ നിരവധിയാണ്. രാക്ഷസന്മാരെ കൊന്നും, എത്രയും ഘോരമായ യുദ്ധങ്ങൾ നടത്തി ഭക്തരെ സംരക്ഷിച്ചും അവർ ലോകത്തെ തുണച്ചു. പാർവ്വതി മുതൽ അശോകസുന്ദരിവരെ, ഭാമതി മുതൽ മണ്ഡോദരി വരെ, ഇത്തരത്തിൽ ഭയരഹിതരും ആകർഷണീയരുമായി യുദ്ധപ്രഗൽഭകളായ സ്ത്രീകളുടെ ചിത്രം വരച്ചുകാട്ടുന്നു ഈ പുസ്തകം. ദേവന്മാർക്കുവേണ്ടി യുദ്ധം നയിച്ച ഈ സ്ത്രീരത്നങ്ങൾ കുടുംബത്തിന്റെ നട്ടെല്ലും സ്വന്തം വിധിയുടെ രചയിതാക്കളുമായിരുന്നു. ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരിയായ സുധാമൂർത്തി നിങ്ങളെ നയിക്കുന്നത് മറവിയുടെ ആവരണത്തിൽ മറഞ്ഞു നില്ക്കുന്ന, ശക്തരായ ഇത്തരം സ്ത്രീകഥാപാത്രങ്ങളിലേയ്ക്കാണ്. ജീവിതത്തിൽ സ്ത്രീശക്തിയുടെ സ്വാധീനത്ത ഓർമ്മപ്പെടുത്തുന്നതാണ് അത്.Write a review on this book!. Write Your Review about കല്പവൃക്ഷം നൽകിയ സ്ത്രീ - പുരാണങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള അസാധാരണ കഥകൾ Other InformationThis book has been viewed by users 750 times