Book Name in English : Kadormakal
മൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്‍ ഒരു
ക്യാന്‍വാസില്‍ എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്‍, ആദിവാസിജീവിതത്തിന്‍റെ ദൈന്യങ്ങള്‍, പൂയംകുട്ടിക്കാടുകളിലെ നിഗൂഢതകള്‍, പറമ്പിക്കുളത്തെ വന്യജീവിവിശേഷങ്ങള്‍, ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ മായക്കാഴ്ചകള്‍, ഗിര്‍വനത്തിലെ സിംഹങ്ങള്‍, കാന്‍ഹയിലെ കടുവകള്‍, കാസിരംഗയിലെ കാണ്ടാമൃഗങ്ങള്‍ എന്നിങ്ങനെ കാടനുഭവത്തെ ഒരു കാലിഡോസ്കോപ്പിലെ വര്‍ണക്കാഴ്ചകള്‍ പോലെ വെളിവാക്കുന്ന പുസ്തകം. വായനക്കാരെ കാട്ടിലൂടെ ഒപ്പം നടത്തുന്ന രചനാവൈഭവം. വനജീവിതത്തിലെ അവിസ്മരണീയമായ വാങ്മയചിത്രങ്ങളുടെ വേവും ചൂടും പൊട്ടിച്ചിരിയുടെ ഊഷ്മളതയും കുളിരും വായനക്കാരിലേക്കു പകരുന്ന കൃതി.Write a review on this book!. Write Your Review about കാടോര്‍മ്മകള്‍ Other InformationThis book has been viewed by users 670 times