Book Name in English : Kamika
തികച്ചും വ്യത്യസ്തമായ കഥാകഥനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്റെ വിയര്പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്വം വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട് ഈ നോവലില്‍. പപ്പടം നിര്മിച്ചു വിറ്റ് ജീവിക്കുന്ന നീലാണ്ടന് എന്ന യുവാവിന്റേയും അവന്റെ സമുദായത്തിന്റേയും കഥ 1970 കളിലെ കേരളത്തിന്റെ ജാതീയ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലത്തില് വിവരിക്കപ്പെടുന്ന നോവലാണ് ഇത്. കാമസ്വരൂപിണിയായ പെണ്ണിന് അവളുടെ ഉള്ളിലെ അഗ്നി അണയ്ക്കുവാന് അവളുടേതായ ന്യായങ്ങളുണ്ട്. അത് ചിലര്ക്ക് ശരിയും മറ്റ് ചിലര്ക്ക് തെറ്റുമാകുമ്പോള് അതിനിടയില്പെടുന്ന ചില ജീവിതങ്ങളുണ്ട്. ഈ നോവല് കാമസ്വരൂപിണിയായ ഒരു പെണ്ണിന്റെ കഥ കൂടിയാണ്. കാമിക എന്ന പേര് യഥാര്ത്ഥമാകുന്നത് അപ്പോഴാണ്.
This is the story of Neelandan the Pappad seller and his community who lived in Kerala. This Novel is described the caste-political and social background of Kerala in the 1970s. A sexy lady has her own justification for her erotic plays. It is true for some and wrong for some others. Then there are some lives that break down. This is story of a sexy lady too…Write a review on this book!. Write Your Review about കാമിക Other InformationThis book has been viewed by users 2518 times