Book Name in English : Karunyam
ഈ പുസ്‌തകത്തിൽ വളരെ മൗലികമായ ഒരു കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടു ഓഷോ കാരുണ്യത്തിൻ്റെ പ്രകൃതി പരിശോധിക്കുന്നു.
’ആസക്തി’ ആണു കാരുണ്യം എന്ന വാക്കിൻ്റെ മൂലമെന്നു ചൂണ്ടിക്കാണിക്കുന്ന ഓഷോ, കാരുണ്യവുമായി ബന്ധപ്പെട്ട അനുമാനങ്ങളെ വെല്ലുവിളിക്കുന്നു. കരുണാർദ്രമായ മിക്ക പ്രവൃത്തികളും അംഗീകാരത്തിനു വേണ്ടിയുള്ള ആഗ്രഹത്തിന്റെ ഫലമാണെന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള യഥാർത്ഥമായ ആഗ്രഹം കൊണ്ടല്ല മറിച്ചു അവരെ ബലപ്രയോഗത്തിലൂടെ മാറ്റുന്നതിനു വേണ്ടിയാണു പലരും കാരുണ്യം പ്രദർശിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു. ഉള്ളിൽ നിന്നാണു യഥാർത്ഥ കാരുണ്യം ഉയർന്നുവരേണ്ടത്. അംഗീകരിക്കാനുള്ള ഹൃദയവിശാലതയും സ്വാനുരാഗവും കാരുണ്യം ഉയർന്നുവരുന്നതിന് അത്യന്താപേക്ഷിതമാണ്. അപ്പോൾ മാത്രമേ കാരുണ്യം ഒരു ശാന്തിയായി മാറൂ എന്നാണു ഓഷോയുടെ പക്ഷം.ഇതരവ്യക്തിയെ നിരുപാധികമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ.Write a review on this book!. Write Your Review about കാരുണ്യം Other InformationThis book has been viewed by users 5 times