Book Name in English : kaalaathivarthanam
കാലത്തെ അതിവർത്തിച്ച എഴുത്തുകാർക്ക് ഒരു വന്ദനം
സുഭാഷ് ചന്ദ്രൻ
അക്ഷരവിദ്യയെന്ന അത്ഭുതകരമായ മനുഷ്യനേട്ടംകൊണ്ട് സമൂഹത്തെയും സംസ്കാരത്തെയും മാറ്റിത്തീർത്ത പല തലമുറകളിലെ പ്രതിഭകൾക്ക് പുതിയ കാലത്തെ എഴുത്തുകാരന്റെ പ്രണാമം. സാമൂഹിക പരിഷ്കർത്താവായ സന്ന്യാസിവര്യൻ എന്നതിനൊപ്പംതന്നെ പ്രതിഭാധനനായ കവിശ്രേഷ്ഠൻകൂടിയായ ശ്രീനാരായണഗുരുവിൽ തുടങ്ങി ഒ. ചന്തുമേനോൻ, കുട്ടിക്കഷ്ണമാരാര്, കുമാരനാശാൻ, ഉറൂബ്, എം. ടി. വാസുദേവൻനായർ, സക്കറിയ, സേതു, വിക്തോർ യൂഗോ, ഫയദോർ ദസ്തയേവ്സ്കി, പുനത്തിൽ കുഞ്ഞബ്ദുള്ള, സി. വി. ബാലകൃഷ്ണൻ എന്നിവരുടെ ജീവിതത്തിനും അവരുടെ കൃതികൾക്കും നൽകുന്ന ആദരം.
സുഭാഷ് ചന്ദ്രന്റെ സവിശേഷമായൊരു പുസ്തകത്തിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about കാലാതിവർത്തനം Other InformationThis book has been viewed by users 1726 times