Book Name in English : Kavile Pattu
ഉദാത്തമായ ജീവിതാബോധത്തിന്റെ മൗലികശബ്ദവുമായാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ മലയാള സാഹിത്യ വേദിയിലേയ്ക്ക് കടന്നുവരുന്നത്. മാതാവിന്റെ വാത്സല്യവും അതില്‍നിന്നുദ്ഭവിച്ച ശക്തിയുമാണ് ’കാവിലെ പാട്ട്’ എന്ന കവിതയിലൂടെ ആവിഷ്കൃതമായിരിക്കുന്നത്. ക്രൂരയും കുപിതയുമായ കാളി സൗമ്യസ്വഭാവമായി മാറിയ കഥ ഇവിടെ ഹൃദയഹാരിയായ ഒരു മിത്തായി രൂപാന്തരപ്പെടുന്നു. ’ഹനുമല്‍സേവ’ ’തുഞ്ചന്‍ പറമ്പില്‍’, ’പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും’, ’ബിംബിസാരന്റെ ഇടയന്‍’ തുടങ്ങി മുപ്പത്തിമൂന്നു കവിതകളുള്‍ക്കൊള്ളുന്ന ഈ സമാഹാരം 1970-ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹമായി.Write a review on this book!. Write Your Review about കാവിലെ പാട്ട് Other InformationThis book has been viewed by users 7560 times