Book Name in English : Kavya Prakrithi P Kavithayiley Desiyasankalpam
വയലിലൂടെ നടക്കുമ്പോൾ ഇടിഞ്ഞ വരമ്പ് കണ്ടിട്ട് കവി പറയുന്നത് ’കാണൂ ഞാൻ സാമ്രാജ്യമിടിഞ്ഞത് എന്നാണ്. ഒരു മൺതിട്ട ചെറുതായി ഇടിയുമ്പോൾ വലിയ ഒരു രാഷ്ട്രീയശക്തിയുടെ അനിവാര്യമായ പതനം അതിൽ വായിക്കാനുള്ള രാഷ്ട്രീയമായ ജാഗ്രതയും സൗന്ദര്യബോധവും ഒക്കെ പി. കുഞ്ഞിരാമൻ നായർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് പി ഒരു ഭക്തകവിയല്ല, പി സ്വകാര്യമായി ആരാധിക്കപ്പെടാവുന്ന കവിയല്ല. പി വെറും കാമുകൻ അല്ല, പി ഒരു ധൂർത്തനല്ല. ദേശത്തെ മനുഷ്യർ, തൊഴിലുകൾ, കിനാവുകൾ, വൈവിധ്യങ്ങൾ, വൈരുദ്ധ്യങ്ങൾ, വിമർശനങ്ങൾ എന്നിവയൊക്കെ കാവ്യരൂപത്തിൽ പി സാക്ഷാൽക്കരിച്ചിട്ടുണ്ട്. വേറൊരു തരത്തിൽ പറഞ്ഞാൽ പി യുടെ കാവ്യാന്വേഷണം ദേശത്തിന് ജീവനുള്ള ഒരു സമാന്തരചരിത്രം പണിയാനുള്ള പ്രവർത്തനം തന്നെയാണ്.
അവതാരികയിൽ ഇ. പി. രാജഗോപാലൻWrite a review on this book!. Write Your Review about കാവ്യ പ്രകൃതി പി കവിതയിലെ ദേശസങ്കല്പം Other InformationThis book has been viewed by users 458 times