Book Name in English : Kinaavu
യാക്കോബ് എന്ന പിതാവിന്റെയും പന്ത്രണ്ട് പുത്രൻമാരുടെയും ഉദ്വേഗജനകമായ കഥയാണ് കിനാവ്. പന്ത്രണ്ടിൽ ഒരുവനായ ജോസഫ് കാണുന്ന കിനാവുകൾ ഓരോന്നായി പിന്നീട് യാഥാർത്ഥ്യമായിത്തീരുന്നു. പക്ഷേ, നന്മയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ ജോസഫിന് കിനാവുകളുടെ പേരിൽ നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമായിരുന്നു. സ്വന്തം സഹോദരൻമാർ അടിമയാക്കി വിറ്റതുവഴി പരദേശിയായിത്തീരേണ്ടിവന്നു ജോസഫിന്. എന്നാൽ തിന്മയ്ക്ക് താത്കാലിക വിജയമേയുള്ളൂവെന്നും ഒടുവിൽ നന്മതന്നെ വിജയം നേടുമെന്നും ജോസഫിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആകാംക്ഷാഭരിതമായ ഒട്ടനവധി മുഹൂർത്തങ്ങളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടുപോകുന്ന വി.ജെ. ജയിംസിന്റെ അത്യുജ്ജ്വല സൃഷ്ടിയാണ് ബൈബിളിൽനിന്ന് ഇതൾ വിരിഞ്ഞ കിനാവ് എന്ന ബാലസാഹിത്യ നോവൽ.Write a review on this book!. Write Your Review about കിനാവ് Other InformationThis book has been viewed by users 606 times