Book Name in English : Kudiyozhikkal
കുടിയൊഴിക്കലിന് ഒരു മിത്തിന്റെയും ഇതിഹാസത്തിന്റെയും സ്വഭാവമുണ്ട്. കേരളത്തിലെ ഇടത്തരക്കാരന്റെ ഏകാന്തമായ ആത്മവ്യഥയുടെ ഇതിഹാസമാണ് ഈ കാവ്യം. അധഃസ്ഥിതനോട് ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗത്തില്‍പ്പെട്ട ഒരു മനുഷ്യന് അയാളുടെ ഫ്യൂഡല്‍ പരമ്പരകളുടെ അദൃശ്യപാശം മുറിച്ചെറിയാന്‍ എളുപ്പമല്ല. ഈ കാവ്യം അതിസൂക്ഷ്മമായ രാഷ്ര്ടീയസമസ്യകളുടെ അനേകം ചോദ്യങ്ങള്‍ പുരണ്ട ഉത്തരവുമാണ്. മലയാളത്തില്‍ ഈ കവിത ഇന്നും തനിച്ചു നില്‍ക്കുന്നു. കാലത്തിന് അപ്രസക്തമാക്കാനാവാതെ.Write a review on this book!. Write Your Review about കുടിയൊഴിക്കല്‍ Other InformationThis book has been viewed by users 9541 times