Book Name in English : Kunnamkulam Tajmahal
മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ സമ്മാനിച്ച ബി കെ ഹരിനാരായണൻ, തന്റെ കാവ്യാത്മകമായ ഭാഷയെ നോവലിന്റെ വിശാലമായ ക്യാൻവാസിലേക്ക് പടർത്തിക്കൊണ്ട് തന്റെ സാഹിത്യസപര്യയിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ലോകമൊട്ടാകെയുള്ള പ്രണയികൾക്ക് ’താജ്മഹൽ ’ എന്നത് വെറുമൊരു വെണ്ണക്കൽ നിർമ്മിതിയല്ല. അത് അനശ്വരമായ പ്രണയത്തിന്റെ ആഗോളചിഹ്നമാണ്. ആഗോളമായ ആ പ്രണയസങ്കൽപ്പത്തെ പ്രാദേശികമായ മണ്ണിലേക്ക് പറിച്ചുനടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ആത്മാർത്ഥത ’ കുന്നംകുളം താജ്മഹൽ’ എന്ന പേര് വായനക്കാരന് മുൻകൂട്ടി നൽകുന്നുണ്ട്. അത് പ്രണയത്തിന്റെ സാർവ്വലൗകികതയെ നമ്മുടെ സ്വന്തം നാട്ടുവഴികളിലേക്ക് മനോഹരമായി ആനയിക്കുന്നു.Write a review on this book!. Write Your Review about കുന്നംകുളം താജ്മഹൽ Other InformationThis book has been viewed by users 12 times