Image of Book കൃഷ്‌ണ നിയോഗം
  • Thumbnail image of Book കൃഷ്‌ണ നിയോഗം
  • back image of കൃഷ്‌ണ നിയോഗം

കൃഷ്‌ണ നിയോഗം

Publisher :Green Books
ISBN : 9788119486687
Language :Malayalam
Edition : 2025
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 104.00

Book Name in English : Krishna Niyogam

രാജീവിന്റെ ’കൃഷ‌ണനിയോഗ’ത്തിൽ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്‌ണന്റെ ധർമ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിൻ്റെ മർമ്മം. കർണ്ണൻ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്‌ണന് വിപരീത ദർപ്പണമായി നിർത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തിൽ വായിച്ച് തന്നെയാണ് ഈ മഹാവികാരവേളയെ എഴുത്തുകാരൻ പരിചരിച്ചിരിക്കുന്നത്. യുദ്ധവിശദീകരണങ്ങളും വിവരണങ്ങളുമെല്ലാം ആ മനനത്തിന് സാക്ഷ്യം. എത്ര ഭാരത ഉപാഖ്യാനങ്ങൾ വന്നാലും വായനക്കാരിൽ ആവർത്തനവൈരസ്യം അനുഭവപ്പെടാതെ അവ ആഴ്ന്നിറങ്ങുന്നു. വാഴ്‌വിൻ്റെ നിലനിൽപ്പിനോളം പ്രസക്തിയുള്ള ജീവിതസന്ദർഭങ്ങൾക്ക്, അവസ്ഥകൾക്ക് നൂറ്റാണ്ടുകളുടെ തിരിച്ചിലിൽ മങ്ങൽ പറ്റില്ലല്ലോ. മഹാഭാരതം എന്ന മഹാഗ്നിസ്തംഭത്തിൽനിന്നും സ്വീകരിച്ച ഈ ചെരാത് വെട്ടം, കഥ പറച്ചിലിന്റെ വെളിച്ചവും വഴിയും വായനക്കാരന് തുറന്നിടുന്നു
Write a review on this book!.
Write Your Review about കൃഷ്‌ണ നിയോഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times