Book Name in English : Kedarnathile Kaakkakal
രുദ്രാക്ഷമാലയും ബാവുള്‍ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗര്‍ണമിരാത്രിയില്‍ നിര്‍വൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയില്‍നിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങള്‍ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയന്‍ യാത്രയുടെ മുഴക്കങ്ങളാണ് ഈ പുസ്തകത്താളുകളില്‍. പ്രകൃതിക്കുമുണ്ട് താളഭേദങ്ങള്‍. കല്ലുകള്‍ക്കും ഭാഷയുണ്ടത്രെ! പല നിറത്തിലും പല വലിപ്പത്തിലുമുള്ള മുഴുമുഴുത്ത കല്ലുകള്‍ നിറഞ്ഞ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര. കേദാര്‍നാഥിലെ കാലഭൈരവന്മാരായ കാക്കകള്‍ കരയുന്നത് ഇപ്പോള്‍ നിങ്ങളുടെ ഹൃത്തടങ്ങളില്‍നിന്നാണ്. Write a review on this book!. Write Your Review about കേദാര്‍നാഥിലെ കാക്കകള്‍ Other InformationThis book has been viewed by users 2395 times