Image of Book കേരളത്തിന്റെ ഭാഗ്യരേഖ
  • Thumbnail image of Book കേരളത്തിന്റെ ഭാഗ്യരേഖ
  • back image of കേരളത്തിന്റെ ഭാഗ്യരേഖ

കേരളത്തിന്റെ ഭാഗ്യരേഖ

ISBN : 9780000108227
Language :Malayalam
Edition : June 2017
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Keralathinte Bhagya Rekha

കേരളത്തിലെ റയിൽവേ ചരിത്രത്തെ പറ്റി ആദ്യ മലയാളി റെയിൽവേ ബോർഡ് ചെയർമാൻ ജി പി വാരിയർ അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതിയ ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയ പുസ്തകം - കേരളത്തിന്റെ ഭാഗ്യരേഖ .

“ കേരളത്തിന്റെ ഭാഗ്യരേഖ“ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുസ്തകത്തിലെ ’ഭാഗ്യരേഖ ’ എറണാകുളം
മുതല്‍ തിരുവനന്തപുരം വരെ നീളുന്ന റെയില്‍ പാതയാണ്.’ time ,tide and My Railway Days ’ എന്ന് പെരിടപ്പെട്ട ശ്രീ ജി പി യുടെ ആത്മകഥയില്‍ കൊല്ലം എറണാകുളം റെയില്‍ പാത യുടെ നിര്‍മ്മാണം അദ്ദേഹം ഏറ്റെടുത്തു വിജയിപ്പിച്ച അനുഭവങ്ങള്‍ വിവരിക്കുന്ന ഭാഗമാണ് Dr Parameswaran പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത റെയില്‍ പാത സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചക്കും എത്രത്തോളം സഹായിക്കും എന്ന് വ്യക്തമായി മനസ്സിലാക്കി , അത്തരമൊരു പാതയുടെ നിര്‍മ്മാണത്തിന് കളമോരുക്കുന്നിടത്തു നിന്ന് തുടങ്ങുന്നു ശ്രീ ജി പി യിലെ കര്‍മനിരതനായ എഞ്ചിനീയരുടെ ജൈത്രയാത്ര. ആയതിനുവേണ്ടി അന്നത്തെ ഗതാഗത മന്ത്രിയെ കാണുകയും അദ്ദേഹം വഴി കേന്ദ്ര റെയില്‍വേമന്ത്രിയില്‍നിന്നു പുതിയ റെയില്‍ പാതയുടെ സര്‍വ്വേ നടത്താന്‍ അനുമതി വാങ്ങുകയും ചെയ്യുന്നു. പിന്നീടുള്ള നിര്‍മ്മാണ വളര്‍ച്ചയുടെ ഒരൊ ഘട്ടവും അദ്ദേഹംതികഞ്ഞ ആത്മാര്‍ഥതയോടെ ലളിതമായി വിവരിച്ചിരിക്കുന്നു.


കൊല്ലം -എറണാകുളം പാതയുടെ നിര്‍മ്മാണ ചുമതലയിലേക്ക് കടക്കും മുന്‍പ് സത്യമംഗലം വഴിക്കുള്ള പാതയുടെ സര്‍വ്വേ നടത്തിയ അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. ഏറെ ബുദ്ധിമുട്ടുള്ള കിഴക്കന്‍ മലകളില്‍ കാട്ടനകള്ടെ ആക്രമണം എന്ന വെല്ലുവിളി പോലും മറികടന്നു പ്രസ്തുത ജോലി വിജയകരമായി പൂര്‍തിയാക്കിയതിന്‍റെ ആത്മവിശ്വാസവുമായി 1950 ലാണ് കൊല്ലം എറണാകുളം റെയില്‍വേ പദ്ധതിയുടെ ഹരി ശ്രീ കുറിക്കാന്‍ ശ്രീ ജി പി എത്തുന്നത്‌. പിന്നീടങ്ങോട്ടു റെയില്‍ പാതയുടെ ദിശയും സ്ഥാനവും തീരുമാനിക്കുന്നത് മുതല്‍ സര്‍വ്വേ ജോലിയുടെ ഒരൊ ഘട്ടവും തികഞ്ഞ ആസൂത്രണ പാടവത്തോടെ മുന്നോട്ടു നീങ്ങുന്നതായി വായനക്കാരന് അനുഭവപ്പെടുന്നു. റെയില്‍ പാതയുടെ സര്‍വ്വേ റിപ്പോര്ട്ടിനു റെയില്‍വേ ബോര്‍ഡ്‌ ന്‍റെ അംഗീകാരം ലഭിച്ച ശേഷം പാതയുടെ നിര്‍മ്മാണം അല്‍പ്പം പോലും താമസിച്ചുകൂട എന്ന ദൃഡനിശ്ചയത്തോടെ ശ്രമിച്ചതിന്റെ ഫലമായി , അന്നത്തെ പ്രധാനമന്ത്രി സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു തന്നെ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉല്ഘാടനം ചെയ്യുന്നതിനു എറണാകുളത്തു വന്നെത്തി. ആദരണീയനായ പ്രധാനമന്ത്രിയുടെ കൂടെയുണ്ടായ അനുഭവങ്ങള്‍ വളരെ വികാര നിര്‍ഭരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു
Write a review on this book!.
Write Your Review about കേരളത്തിന്റെ ഭാഗ്യരേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1257 times

Customers who bought this book also purchased
Cover Image of Book Homage to the Departed
Rs 460.00  Rs 414.00