Book Name in English : Keralathile Communist Prathanam Adya Padhikan
"മണ്മറഞ കമ്മ്യൂണിസ്റ്റ് നേതാക്കള്‍സ്വന്തം ചോരയുടെ ചുവപ്പുകൊണ്ടും വിയര്‍പ്പിന്റെ ഉപ്പുകൊണ്ടും സ്വപ്നങ്ങ്ലുടെ ആര്‍ദ്രത്കൊണ്ടും കല്ലിനുമുകളില്‍ കല്ലുവെച്ചല്ല. മറിച്ച് എല്ലി നുമുകളില്‍ എല്ല് വെച്ച്കെട്ടിപ്പടുത്ത ഒരു മഹാപ്രസ്ഥനത്തിന്റെ ചരിത്രമാണ്. വര്‍ത്തമാന വെല്ലുവിളികളുടെ മുമ്പിലേക്ക് സൂഷന്മത പുലര്‍ത്തുന്ന ഒരെഴുത്തുകാരന്റെ അസാധാരണമായകൃത്യതയോടെ സി ഭാസ്കരന്‍ തുറന്നുവെക്കുന്നത്. പലഭാഗത്തായി ചിതറിക്കിടക്കുന്ന വിവരങ്ങള്‍ പ്രയാസപ്പെട്ട് സമാഹരിക്കുന്ന ഒരു അക്കദമിക്ക് പാണ്ഡിത്യത്തിനപ്പുറം അവയെ അവയാവശ്യപ്പെടുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലേക്ക് വൈരുദ്ധ്യാത്മകമായി കണ്ണിചേര്‍ക്കുകയെന്ന ക്ലേശകരമായ ദൗത്യമാണ് സി ഭാസ്കരന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് .ഒരര്‍ത്ഥത്തില്‍ ഒരു തൊഴിലാളിവര്‍ഗ്ഗ സര്‍വ്വവിജ്ഞാനകോശത്തിനുള്ള ഗംഭീരമായ ആമുഖമായി അദ്ദെഹത്തിന്റെ 'അനുസ്മരണ കേന്ദ്രിതമായ' അന്വേഷണങ്ങള്‍വരുംകാലങ്ങളില്‍ വിക്അസിക്കുമെന്നാണ്ഞ്ഞ്ാന്‍കരുതുന്നത് ശരിയായി അടയാളപ്പെടുത്താതെപോയത് നിമിത്തം നമുക്ക് നഷ്ടമായത് എത്രയെത്ര വെളിച്ചങ്ങളും,വീര്യങ്ങളും അനുഭവങ്ങളുമാണെന്ന് ഒരാശങ്കയോടെ ഞാന്‍ തിരിച്ചറിയുമ്പോളാണ് , കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ പഥികന്‍ എന്ന ഗ്രന്ഥത്തിന്റെ മഹത്വം തെളിയുന്നത്, സി ഭാസ്കരന്റെ പുസ്തകത്തിന്റെഓരോപുറവും മനസ്സില്‍ വച്ച് മറിയുമ്പോള്‍ വര്‍ത്തമാനകാകാല മരവിപ്പിനുമുകളില്‍ ഓരോതവണയും തീയാളിപ്പടരും അവതാരിക: കെ ഇ എന്‍
Write a review on this book!. Write Your Review about കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ പഥികന്‍ Other InformationThis book has been viewed by users 1749 times