Book Name in English : Keralathile Purathana Christheeya Devalayangal
നമുക്കു പ്രിയങ്കരനായ ആഷ്‌ലി ചെറി യാൻ കേരളത്തിലെ പ്രാചീന ക്രൈസ്‌ത വദേവാലയങ്ങളുടെ സൗന്ദര്യവും, ചരി ത്രവും, ആചാരങ്ങളും, അനുഷ്‌ഠനങ്ങളും മനോഹരമായി കോർത്തിണക്കി ’കേരള ത്തിലെ പുരാതന ക്രിസ്‌തീയ ദേവാലയ ങ്ങൾ“ എന്ന പേരിൽ വിഭവസമൃദ്ധമായ ഒരു രചനാസദ്യ ഒരുക്കിയിരിക്കുകയാണ്.
കേരള ക്രൈസ്‌തവവിശ്വാസത്തിൻ്റെ ഈറ്റില്ലമായ പ്രധാനപ്പെട്ട ചില പൗരാണിക ദേവാലയങ്ങളുടെ ചരിത്രവും ചിത്രവും ഏറെ ഹൃദ്യമായി അവതരിപ്പിച്ചു കൊണ്ടു തൻ്റെ കൃതിയിലൂടെ വിശ്വാ സത്തിന്റെ ഒരു പുത്തൻ പുലരിയിലേക്കു വാതിൽ തുറക്കുക യാണ് ആഷ്‌ലി ചെറിയാൻ. ഈ രചനയിലൂടെ കടന്നുപോകു മ്പോൾ, വിശ്വാസം ജീവിക്കുവാനും കാത്തു സൂക്ഷിക്കുവാനു പൂർവികർ ചെയ്ത മഹത്തായ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെ ടുത്തുക മാത്രമല്ല, യഥാർത്ഥ മതാത്മക -ആദ്ധ്യാത്മിക ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും അതു നമ്മ പഠിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യും.
ജോസ് പുത്തൻവീട്ടിൽ പിതാവ്Write a review on this book!. Write Your Review about കേരളത്തിലെ പുരാതന ക്രിസ്തീയ ദേവാലങ്ങള്‍ Other InformationThis book has been viewed by users 18 times