Book Name in English : Coma
കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന കഥാപാത്രത്തിന്റെ ബന്ധപഥങ്ങളില്‍ പ്രദക്ഷിണം ചെയ്യുന്ന പോള്‍, രാഹുല്‍, വിക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ക്കിടയിലെ സ്‌നേഹകാലുഷ്യങ്ങളിലൂടെ, വലിയ മനശ്ശാസ്ത്രപ്രശ്‌നങ്ങള്‍ക്കുത്തരമന്വേഷിക്കുക കൂടിയാണു നോവല്‍. അവര്‍ക്കിടയിലേക്ക് അസാധാരണനായ ഡിറ്റക്ടീവ് ജിബീരില്‍ കൂടി കടന്നുവരുമ്പോള്‍, നോവല്‍ അനുപമതലങ്ങളിലേക്കു കടന്നേറുന്നു. ക്ലാസിക് തേഡ് പേഴ്‌സണില്‍ കേന്ദ്രീകരിക്കുമ്പോഴും ഉത്തമപുരുഷനിലേക്കും ബോധധാരയിലേക്കുംവരെ ചായുന്ന ആഖ്യാനത്തിലൂടെ കോമ രചനാപരീക്ഷണപാതകള്‍ താണ്ടുന്നു. മലയാള അപസര്‍പ്പകനോവല്‍ അനന്യമായ ഉയരമാര്‍ജ്ജിക്കുകയാണ് കോമയിലൂടെ. കാമനകളുടെയും കൊടുംപാതകങ്ങളുടെയും കഠിനസങ്കീര്‍ത്തനമാകുന്ന, ലക്ഷണം തികഞ്ഞ മെഡിക്കല്‍ ത്രില്ലര്‍. Write a review on this book!. Write Your Review about കോമ Other InformationThis book has been viewed by users 2001 times