Book Name in English : Cleopatrayodoppam Oru Ratri
തിയോഫില്‍ ഗോത്തിയേ
‘മറ്റു സ്ത്രീകള്‍ തങ്ങള്‍ ഊട്ടുന്ന വിശപ്പിനെ ചെടിപ്പിക്കുന്നു. പക്ഷേ, ഇവര്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്കുമ്പോള്‍ ആര്‍ത്തി വര്‍ധിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഏറ്റവും നിഷിദ്ധങ്ങളായ വസ്തുക്കള്‍പോലും അവരില്‍ സമഞ്ജസങ്ങളാകുന്നു. അതുകാരണം, അവര്‍ വ്യഭിചരിക്കുമ്പോള്‍ വിശുദ്ധന്മാരായ പുരോഹിതന്മാര്‍ അവരെ ആശീര്‍വദിച്ചുപോകുന്നു!’
-വില്യം ഷെയ്ക്‌സ്പിയര്‍
നാഗദന്തം മുലക്കണ്ണിലാഴ്ത്തിജ്ജീവ-
നാകം ദഹിപ്പിച്ച ഭോഗസമ്രാജ്ഞി
-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ക്ലിയോപാട്രയോടൊപ്പം ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പ്രണയത്തിലേര്‍പ്പെടാന്‍ കൊതിച്ച മിയാമോന്‍ എന്നൊരു യുവാവിന്റെ ദുരന്തത്തിന്റെ കഥയാണ് ഇതെന്ന് കഥയുടെ ‘വണ്‍ലൈന്‍’ കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി പറയാം. ‘ഒരു രാജ്ഞിയെ പ്രേമിക്കുക എന്നാല്‍ വലിയ പൊല്ലാപ്പാണ്. ഒരു നക്ഷത്രത്തെ പ്രണയിക്കുന്നതുപോലെയാണത്’ എന്ന് ആ യുവാവിന്റെ ആത്മഗതവും ഇതില്‍ നമുക്കു വായിക്കാം.
-സുഭാഷ് ചന്ദ്രന്‍
പരിഭാഷ: സജയ് കെ.വി.Write a review on this book!. Write Your Review about ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി Other InformationThis book has been viewed by users 1147 times