Book Name in English : Gajapuranam
ഈ പുസ്തകം ആനകളുടെ ചരിത്രവും സംസ്‌കാരവും നമ്മിലേക്ക് പകരുന്നു.
ചെങ്ങല്ലൂരാന, കവളപ്പാറ കൊമ്പൻ, ഗുരുവായൂർ കേശവൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, മംഗലാംകുന്ന് കർണ്ണൻ, കൊടുങ്ങല്ലൂർ ഗിരീശൻ, ഗുരുവായൂർ പത്മനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാറമേക്കാവ് ശ്രീപരമേശ്വരൻ, കണ്ണൻകുളങ്ങര മണികണ്ഠൻ തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ 18 ആനകളുടെ സവിശേഷതകളും സൗന്ദര്യവും കഥകളും വിവരിക്കുന്ന പുസ്തകമാണിത്. ആനകളെ ദൈവത്തിന്റെ പ്രതീകമായി കാണുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഭയഭക്തിയോടെ തന്നെയാണ് നാം അവയുടെ മുന്നിൽ നിൽക്കുക. ഉത്സവത്തിന് തിടമ്പേറ്റി വരുന്ന ആനയും കുടമാറ്റത്തിന് നിരന്നു നിൽക്കുന്ന ആനയുടെ സൗന്ദര്യവും പഞ്ചവാദ്യമേളങ്ങൾക്കനുസരിച്ച് താളത്തിൽ ചലിക്കുന്ന ആനയും മലയാളിയുടെ എക്കാലത്തേയും കൗതുകവും ആശ്ചര്യവുമാണ്.
Write a review on this book!. Write Your Review about ഗജപുരാണം Other InformationThis book has been viewed by users 117 times