Book Name in English : Ganitha Sasthram Quiz
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതം എല്ലാ ശാസ്ത്രശാഖകളിലും ഏതെങ്കിലും തരത്തില്‍ അടങ്ങിയിട്ടുണ്ട്. നിത്യ ജീവിതത്തില്‍ ഗണിതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്നവര്‍ മാത്രമാണ് ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ളത്. പൊതുവെ പ്രശ്‌നക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഗണിതം ഏറ്റവും ലഘുവായ രീതിയില്‍ വളരെ രസകരമായി പറഞ്ഞ് തരികയാണ് ഈ പുസ്തകത്തിലൂടെ. ചെറിയ ചോദ്യങ്ങളും ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ ഉദാഹരണങ്ങളും ചിത്രങ്ങളും ചാര്‍ട്ടുകളും ടേബിളുകളും ഉപയോഗിച്ചുള്ള ഉത്തരങ്ങളും ഇതിലുണ്ട്. ചോദ്യോത്തര രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചെറിയ പുസ്തകം, കൊച്ചു കുട്ടികള്‍ മുതല്‍ ഗണിതാധ്യാപകര്‍ക്ക് വരെ ഒരു കൈപ്പുസ്തകമാണ്.
യന്ത്ര സഹായമില്ലാതെ കണക്ക് കൂട്ടാന്‍ പഠിപ്പിക്കുകയും ഏറ്റവും ലഘുവായി ഗണിതം പറഞ്ഞ് തരികയും ഗണിതശാസ്ത്രത്തിന്റെ പൊതു വിജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.Write a review on this book!. Write Your Review about ഗണിത ശാസ്ത്രം ക്വിസ് Other InformationThis book has been viewed by users 3341 times