Book Name in English : Gandharvan
വായനാസുഖം ഒരു കുറ്റമാണെങ്കിൽ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങൾ കഥകളുടെ സമ്പത്തായി കണക്കാക്കിയാൽ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉൾത്തളങ്ങളിൽ വീണു പ്രകാശിച്ച ഈ കഥകൾ കുസൃതിക്കുട്ടികളായി എനിക്കു ചുറ്റും ഓടിക്കളിച്ചു. ചിന്തിക്കാൻ മാത്രമല്ല രസിക്കാനുംകൂടിയുള്ളതല്ലേ കഥകൾ, എന്നു ചോദിച്ചു. കൊത്തങ്കല്ലാടുകയും ഓടിത്തൊടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ വള്ളിനിക്കറിന്റെയും പെറ്റിക്കോട്ടിന്റെയും നീലകളും വെളുപ്പുകളും ഇളകിപ്പറന്നു. മണ്ണു പറ്റിയ കുപ്പായച്ചന്തം വെളിച്ചം തട്ടി മിനുങ്ങി. വായിച്ചിരിക്കെ അവർ വളർന്നു വലുതായി, കൂടുവിട്ടു കൂടുമാറി. വാക്കുകൾക്ക് ജീവനുണ്ടായിരുന്നു. രക്ത മാംസങ്ങൾ പൊതിഞ്ഞ്, ബലമുള്ള അസ്ഥികളും. നാടൻമലയാള ഭാഷയുടെ തുലാമഴയിൽ കുതിർന്ന് സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും കൂടിക്കലർന്നു. കഥാകാരനോട് ആദരവുതോന്നി. - വിജയലക്ഷ്മി, പഠനം: പി.കെ. ശ്രീകുമാർ. അതീന്ദ്രിയമായ ഒരു തലത്തിലേക്ക് കാലത്തെയും ജീവിതത്തെയും സന്നിവേശിപ്പിക്കുന്ന പന്ത്രണ്ട് കഥകൾ.Write a review on this book!. Write Your Review about ഗന്ധര്‍വ്വന്‍ Other InformationThis book has been viewed by users 2101 times